Advertisment

ഒരു വര്‍ഷത്തിലധികമായി ഞാന്‍ നീതിക്കായി പോരാടുന്നു... എന്തും നടക്കുമെന്നായിരുന്നു ഷമി കരുതിയത്..... അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച കോടതിയോട് നന്ദി പറഞ്ഞ് ഹസിന്‍ ജഹാന്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച നടപടിയില്‍ കോടതിയോട് നന്ദി പറഞ്ഞ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്.
publive-image

' നീതിന്യായ വ്യവസ്ഥയോട് നന്ദിയും ബഹുമാനവും ഉണ്ട്. ഒരു വര്‍ഷത്തിലധികമായി ഞാന്‍ നീതിക്കായി പോരാടുന്നു.

അത് നിങ്ങള്‍ക്കെല്ലാം അറിയാം. വലിയ ക്രിക്കറ്റ് താരമായതു കൊണ്ട് എന്തും നടക്കുമെന്നാ

യിരുന്നു ഷമി കരുതിയതെന്ന് ഹസിന്‍ പറഞ്ഞു.കൊല്‍ക്കത്ത കോടതിയായിരുന്നു താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നത്.

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുകയാണ് ഷമി. പര്യടനം അവസാനിച്ചതോടെ ടീം അംഗങ്ങള്‍ അടുത്തദിവസം തന്നെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഷമിക്കെതിരെ വാറന്റ് പുറത്തു വന്നത്. ഷമി 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തില്ലെങ്കില്‍ താരത്തെ അറസ്റ്റ് ചെയ്യും.

Advertisment