Advertisment

ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാഖറെ; പ്രതികള്‍ നീക്കത്തില്‍ നിന്ന് പിന്‍മാറിയത് ഷംന പൊലീസില്‍ പരാതി നല്‍കിയതോടെ; സ്വര്‍ണക്കടത്ത് കെട്ടുകഥ മാത്രമാണെന്ന സംശയത്തില്‍ പൊലീസ്‌

New Update

publive-image

Advertisment

കൊച്ചി: നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാഖറെ. ഷംന പൊലീസില്‍ പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ല. പിന്നീട് വിവാഹാലോചന എന്ന തരത്തില്‍ ബന്ധപ്പെടുകയായിരുന്നു.

ഹാരിസും റഫീഖും ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണം നടത്തിയത്. സ്വര്‍ണക്കടത്ത് കെട്ടുകഥ മാത്രമാണെന്നും പൊലീസ് സംശയിക്കുന്നു.ചലച്ചിത്രമേഖലയിലെ നിരവധി പേരെ സംഘം സമീപിച്ചതായും പൊലീസ് പറഞ്ഞു.

അതേസമയം, ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മൊഴിയെടുത്തത്.

എട്ട് പ്രതികളാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisment