Advertisment

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു; ഇമ്രാന്‍ ഖ്വാജ ഇടക്കാല ചെയര്‍മാന്‍; പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ അടുത്തയാഴ്ച തുടങ്ങും; സൗരവ് ഗാംഗുലിയും പരിഗണനയില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ദുബായ്: ശശാങ്ക് മനോഹര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. ബിസിസിഐ മുന്‍ പ്രസിഡന്റായിരുന്ന ഇദ്ദേഹം തുടര്‍ച്ചയായ രണ്ട് ടേം പൂര്‍ത്തിയാക്കിയ ശേഷമാണ് ഒഴിയുന്നത്.

ഐസിസി ഡെപ്യൂട്ടി ചെയര്‍മാനായ ഇമ്രാന്‍ ഖ്വാജ ഇടക്കാല ചെയര്‍മാനായി തുടരും. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കും.

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്‌സ്, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.

Advertisment