Advertisment

കമ്യൂണിസ്റ്റുകാർക്ക് യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ അഞ്ചോ പത്തോ വർഷം വേണം. അവരുടെ കപ്യൂട്ടര്‍, മൊബൈൽ ഫോണ്‍ സമരങ്ങള്‍ മറക്കരുത്. സിപിഎമ്മിന് വോട്ട് നൽകി വോട്ടവകാശം പാഴാക്കരുത് - സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂർ ∙ അതേസമയം, സിപിഎമ്മിന് വോട്ട് നൽകി വോട്ടവകാശം പാഴാക്കരുതെന്ന്‍ ശശി തരൂർ എംപി. യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ കമ്യൂണിസ്റ്റുകാർക്ക് അഞ്ചോ പത്തോ വർഷം വേണം. കംപ്യൂട്ടറിനും മൊബൈൽ ഫോണിനുമെതിരെ അവർ നടത്തിയ ബഹളങ്ങൾ എല്ലാവരും ഓർക്കണമെന്നും തരൂർ പറഞ്ഞു. തൃശൂരിൽ ഡിസിസി ആരംഭിച്ച പൊളിറ്റിക്കൽ സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂർ.

ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണെന്നു തരൂർ പറഞ്ഞു. ആരു മല്‍സരിക്കും, ആർക്കു ഭൂരിപക്ഷം ലഭിക്കുമെന്നു ചർച്ച ചെയ്യാനുള്ള സമയമല്ലിത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുകയാണ് ബിജെപി. രാഹുൽ ഗാന്ധി ക്ഷേത്രസന്ദർശനം നടത്തുന്നതു മൃദുഹിന്ദുത്വമാണെന്നു ബിജെപി ആരോപിക്കുന്നതിൽ അടിസ്ഥാനമില്ല.

എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കലും അംഗീകരിക്കലുമാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന നയം. അല്ലാതെ സ്വന്തം വിശ്വാസത്തെ അക്രമത്തിലൂടെ മറ്റുള്ളവർക്കു മേൽ അടിച്ചേൽപ്പിക്കുന്നതല്ല. ബിജെപി ഉയർത്തുന്ന ഹിന്ദുത്വ വാദമല്ല എന്റെ ഹിന്ദുമതമെന്നു ധൈര്യപൂർവം പറയാൻ ഓരോ ഹിന്ദുമതസ്ഥനും കഴിയണം. കേരളത്തിൽ വർഗീയത വളർത്താനുള്ള ബിജെപി ശ്രമങ്ങളെ മലയാളികൾ ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു .

cpm - congress
Advertisment