Advertisment

മേയര്‍ പദവിയിലേറാന്‍ പോകുന്ന ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍

New Update

publive-image

തിരുവനന്തപുരം: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലേറാന്‍ പോകുന്ന ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ആര്യ മേയറായ വാര്‍ത്ത പങ്കുവച്ച് ശശി തരൂരിന്‍റെ പ്രതികരണം.

21 വയസായ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാന കോര്‍പ്പറേഷനില്‍ എത്തുന്നു, അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനത്തോളം 25വയസിന് താഴെയുള്ളവരാണ് അവര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യമാണ് ഇത്- ശശി തരൂര്‍ ആര്യ മേയറായ വാര്‍ത്ത പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment