കൊല്ലം : അഞ്ചലില്‍ ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ പേടിയുണ്ടെന്ന് മര്‍ദനമേറ്റ യുവാവിന്റെ അമ്മ ഷീന. സമ്മര്‍ദം മൂലമാണ് ഒത്തുതീര്‍പ്പിന് തയ്യാറായതെന്ന് ഷീന പറഞ്ഞു. മകന്റെ ഭാവിയെ കരുതിയാണ് ഒത്തുതീര്‍പ്പിന് തയ്യാറായതെന്നും ഷീന വ്യക്തമാക്കി. പരാതി പിന്‍വലിക്കാനുള്ള തീരുമാനം എത്രയും പെട്ടെന്ന് പൊലീസിനെയും കോടതിയേയും അറിയിക്കുമെന്നും പറഞ്ഞു.
യുവാവിനെ മര്‍ദിച്ച കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. ഇന്ന് ഞാന്‍, നാളെ നീ എന്ന് അംഗങ്ങള്‍ മനസിലാക്കണം.സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നു.
യുവാവിനെ മര്‍ദ്ദിച്ച കേസില്‍ വിമര്‍ശനം ഉന്നയിക്കുന്നത് കാര്യമറിയാതെയാണ്. മാധ്യമങ്ങള്‍ക്ക് തന്നോട് വിരോധമുണ്ടെന്നും ഗണേഷ് ആരോപിച്ചു. സത്യം തെളിയുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ തിരുത്തണമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. നിയമസഭയിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.