Advertisment

ലോക്ക്ഡൗൺ നിയമം കാറ്റിൽപ്പറത്തി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ യോ​ഗം: കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പ് നേതാവ് ഷിബു തെക്കുംപുറവും കൂട്ടാളികളും അറസ്റ്റിൽ

author-image
വൈ.അന്‍സാരി
New Update

കോതമംഗലം: കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തേയും കൂട്ടാളികളേയും കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തു. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന് എതിര്‍വശത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ അക്‌സിവ ഓഫീസില്‍ സര്‍ക്കാര്‍ ഉത്തരവുകളെ കാറ്റില്‍ പറത്തി യോഗം ചേര്‍ന്നവരാണ് അറസ്റ്റിലായത്.

Advertisment

publive-image

ഇവിടെ 30 ല്‍ പരം പേര്‍ യോഗം ചേര്‍ന്നിരുന്നു. കോവിഡിന്റെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മീറ്റിംഗുകളും കൂട്ടം ചേരലുകളും പാടില്ലായെന്ന് പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നങ്കിലും . അതവ​ഗണിച്ചാണ് ഇവിടെ വീണ്ടും യോഗം ചേര്‍ന്നത്. പോലീസ് എത്തുമ്പോള്‍ യോഗസ്ഥലത്ത് ഒന്നിച്ചുണ്ടായിരുന്ന 16 പേരെയാണ് കോതമംഗലം പോലീസ് അറസ്റ്റു ചെയ്തത്. ബാക്കിയുള്ളവര്‍ മുങ്ങുകയായിരുന്നു.

ഇത്രയേറെ ജാഗരൂഗരായി നാടുണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കോതമംഗലം താലൂക്കിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ആളുകളെ വിളിച്ചുകൂട്ടി യോഗം നടത്തിയതിനെ അധികാരികള്‍ ഗൗരവമായിട്ടാണ് കാണുന്നത്. മുവാറ്റുപുഴ RDO യും കൊതമംഗലം തഹസീല്‍ദാറും സ്ഥലം സന്ദര്‍ശിച്ചു.

ഷിബു തെക്കുംപുറത്തിന് പുറമേ മിനി റെജി, അനീഷ് ജോസ്, സോഫി ബിനോയി, സീന ബേബി, ജോഷി പൊട്ടയ്ക്കല്‍, ഷിഞ്ചു സുന്ദരന്‍, ജിജി എല്‍ദോസ്, മിനി സുന്ദരന്‍, റീന സോണി, ലിസി ജീമോന്‍, സുബൈത ഷാജി, മിനി രാജന്‍, സന്ധ്യ ജോസ്, പ്രിയ മോള്‍, ലിന്റോ സജി എന്നിവരാണ് അറസ്റ്റിലായാത്. ഐപിസി 271 കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് ആക്റ്റ്, ഐപിസി 188 കോടതി ഉത്തരവ് ലംഘനം എന്നിവയാണ് വകുപ്പുകള്‍

Advertisment