Advertisment

കൊച്ചിയുടെ ഹൃദയംതൊട്ട് കൊച്ചി നിയോജക മണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ഷൈനി ആന്റണി…

New Update

publive-image

Advertisment

കൊച്ചി: കൊച്ചി നിയോജക മണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ഷൈനി ആന്റണി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. ഫോർട്ട് കൊച്ചിയിലെ ജംങ്കാർ ജെട്ടിയിൽ നിന്നാരംഭിച്ച പര്യടനം പ്രിൻസസ് സ്ട്രീറ്റിലെത്തി. ശേഷം പട്ടാളം മാർക്കറ്റ് ജംഗ്ഷനിലെ വ്യാപാര ശാലകളിൽ വോട്ട് അഭ്യർത്ഥിച്ചു.

എറവേലി, റോയൽടാകീസ്, കപ്പലണ്ടിമുക്ക്, അമ്മായിമുക്ക്, അബാഡ്ജംഗ്ഷൻ, സ്റ്റാച്യു ജംഗ്ഷൻ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പാലസ് റോഡിലെ മാർക്കറ്റിൽ കച്ചവടക്കാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

ഉച്ചക്ക് ശേഷം ഇമ്മാനുവൽ ചർച്ച്, എറണാകുളം വേലി ബസ് സ്റ്റോപ്പ്, കോച്ചേരി ജംഗ്ഷൻ, അമരാവതി, മുല്ലവളപ്പ് ജംഗ്ഷൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ പര്യടനം താമരപ്പറമ്പ് ജംഗ്ഷനിൽ സമാപിച്ചു.

kochi news twenty 20
Advertisment