Advertisment

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന നിലവാരം കുറഞ്ഞ അജണ്ട ശിവസേനയ്ക്കില്ല ;കാരണം പ്രതിപക്ഷം ആവശ്യമാണ് ;ഉദ്ധവ് താക്കറെ

New Update

മുംബൈ: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന നിലവാരം കുറഞ്ഞ അജണ്ട തങ്ങള്‍ക്കില്ലെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജ.പിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത്. ഇതിന് വിരുദ്ധമാണ് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയുടെ പുതിയ നിലപാട്.

Advertisment

publive-image

‘ഞാനൊരിക്കലും കോണ്‍ഗ്രസ് മുക്ത ഇന്ത്യയെക്കുറിച്ച് പറഞ്ഞിട്ടില്ല’- ബി.ജെ.പിയുമായി സേന സഖ്യം ചേര്‍ന്നതിന് ശേഷം തന്റെ ആദ്യ അഭിമുഖത്തില്‍ താക്കറെ പറഞ്ഞു.

‘കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഞാനൊരിക്കലും പറഞ്ഞിട്ടില്ല, കാരണം പ്രതിപക്ഷം ആവശ്യമാണ്. അത്തരം വിലകുറഞ്ഞ അജണ്ടകള്‍ എനിക്കില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ ഇന്നത്തെ നില പരിതാപകരമാണ്. പി.വി നരസിംഹറാവുവിനെ പോലുള്ള നേതാക്കള്‍ ഇന്നവര്‍ക്കില്ല’- താക്കറെ പറഞ്ഞു.

Advertisment