Advertisment

ഷോളയാറില്‍ ജലനിരപ്പ് ഉയരുന്നു; ഡാം ഉടന്‍ തുറക്കാന്‍ സാധ്യത

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

കേരള ഷോളയാര്‍ ഡാം ഉടന്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാടിന്‍റെ അധീനതയിലുള്ള അപ്പര്‍ ഷോളയാറില്‍ വൈദ്യുതി ഉല്‍പ്പാദനം കഴിഞ്ഞുള്ള വെള്ളം കേരള ഷോളയാറില്‍ എത്തുന്നതിനാലാണ് ജലനിരപ്പ് ഉയരുന്നത്.

Advertisment

publive-image

കേരള ഷോളയാറില്‍ (ലോവര്‍ ഷോളയാര്‍) ശനിയാഴ്ച വൈകുന്നേരത്തെ ജലനിരപ്പ് 2660.5 അടിയാണ്. പരമാവധി ജലസംഭരണ ശേഷി 2663 അടിയാണ്. ദിവസവും 0.8 അടി വെള്ളം ഉയരുന്നുണ്ട്. പരമാവധി സംഭരണ ശേഷിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറക്കും.

ഇത് പെരിങ്ങല്‍ക്കുത്ത് ഡാം വഴി ചാലക്കുടിപ്പുഴയിലെത്തും. ഡാം തുറക്കാറായ സാഹചര്യത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

തമിഴ്‌നാട് അധീനതയിലുള്ള അപ്പര്‍ ഷോളയാര്‍ ഡാമും പറന്പിക്കുളം ഡാമും നിറയാറായിട്ടുണ്ട്. ഈ ഡാമുകളും തുറന്നാല്‍ പെരിങ്ങല്‍ക്കുത്ത് വഴി വെള്ളം ചാലക്കുടിപ്പുഴയിലാണെത്തുക. അപ്പര്‍ ഷോളയാര്‍ ഡാമിലേക്കുള്ള നീരൊഴുക്കും കൂടുതലാണ്.

എല്ലാ ഡാമുകളും തുറന്നാല്‍ ചാലക്കുടിപ്പുഴ കരകവിയും. മൂന്നു ദിവസത്തിനകം തമിഴ്‌നാട് ഡാമുകള്‍ തുറക്കാനുള്ള സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

Advertisment