Advertisment

ഷുഹൈബ് വധക്കേസ്; പ്രതികൾ ഇന്ന് കോടതിയില്‍ ഹാജരായേക്കും

New Update

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്. 17 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഇവര്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും.

Advertisment

publive-image

പ്രതികളിൽ ഒരാൾ വിദേശത്ത് പോകാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ ആറ് മാസത്തിനകം തീർക്കാൻ നിർദേശം നൽകിയിരുന്നു.

2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

shuhaib
Advertisment