തിരു കർമ്മങ്ങൾക്കിടെയിൽ വടക്കാഞ്ചേരി സെന്‍റ് ഫ്രാൻസീസ്‌ സേവിയേഴ്സ്‌ ഫൊറൊന പള്ളിയിലെ ഷട്ടർ പൊട്ടി വീണു ; ആർക്കും പരിക്കില്ല

ന്യൂസ് ബ്യൂറോ, തൃശൂര്‍
Friday, April 19, 2019

തൃശൂര്‍: തിരു കർമ്മങ്ങൾക്കിടെയിൽ വടക്കാഞ്ചേരി സെന്‍റ് ഫ്രാൻസീസ്‌ സേവിയേഴ്സ്‌ ഫൊറൊന പള്ളിയിലെ ഷട്ടർ പൊട്ടി വീണു. ദുഃഖവെള്ളിയാഴ്ച്ചയോടനുമ്പന്ധിച്ച്‌ ഇന്ന് രാവിലെ നടന്ന തിരുക്കർമ്മങ്ങൾക്കിടെയാണു ഷട്ടർ പൊട്ടി വീണത്‌. അപകടത്തില്‍ ആർക്കും പരിക്കില്ല. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്‌.

തിരുകർമ്മങ്ങളോടനുമ്പന്ധിച്ച്‌ വിശ്വാസികളുടെ വൻ തിരക്കാണു പള്ളിയിൽ ഉണ്ടായിരുന്നത്‌. എന്നാൽ ഷട്ടർ പൊട്ടി താഴേക്ക്‌ വീണെങ്കിലും പാതിവഴിയിൽ ഷട്ടർ സ്തംഭിച്ച്‌ നിന്നതും വലിയ അപകടമാണു ഒഴിവാക്കിയത്‌

×