Advertisment

സിദ്ധിഖിന് വിനയായത് ദിലീപ് ഭക്തി ! അമ്മയില്‍ ഒറ്റപ്പെട്ടു. ദിലീപിന്‍റെ സിനിമയുടെ സെറ്റില്‍ വാര്‍ത്താസമ്മേളനം വിളിച്ചതിനും വിമര്‍ശനം. തിരിച്ചടിച്ച് ജഗദീഷും ബാബുരാജും

New Update

publive-image

Advertisment

കൊ​ച്ചി: ഇന്നലെ അമ്മയെ ന്യായീകരിച്ചു വാര്‍ത്താസമ്മേളനം നടത്തിയ ന​ട​ൻ സി​ദ്ദി​ഖ് അമ്മയില്‍ ഒറ്റപെടുന്നു. ദിലീപിനെ ന്യായീകരിച്ച് ദിലീപിന്‍റെ സിനിമയുടെ സെറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ്‌ സിദ്ധിഖിന് വിനയായത്. സിദ്ധിഖ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത് അ​മ്മ​യു​ടെ നി​ല​പാ​ട് അ​ല്ലെ​ന്ന് വ്യക്തമാക്കി അ​മ്മ ട്ര​ഷ​റ​ർ ജ​ഗ​ദീ​ഷ് രംഗത്ത് വന്നപ്പോള്‍ അതിനോട് പ്രതികരിക്കാന്‍ സിദ്ധിഖ് തയ്യാറായില്ല . നടനും എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗവുമായ ബാബുരാജും സിദ്ധിഖിനെ എതിര്‍ത്ത് ഇന്ന് രംഗത്തെത്തി.

publive-image

ദി​ലീ​പി​ന്‍റെ പു​തി​യ സി​നി​മ​യു​ടെ സൈ​റ്റി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ ആ​രെ​ങ്കി​ലും സം​ശ​യി​ച്ചാ​ൽ തെ​റ്റു പ​റ​യാ​ൻ പ​റ്റി​ല്ലെ​ന്നു പ​റ​ഞ്ഞ ജ​ഗ​ദീ​ഷ്, എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മു​ള്ള സം​ഘ​ട​ന​യാ​ണ് അ​മ്മ​യെ​ന്നു വ്യ​ക്ത​മാ​ക്കി. സി​ദ്ദി​ഖി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നെ​തി​രേ ന​ട​ൻ ബാ​ബു​രാ​ജും രം​ഗ​ത്തെ​ത്തി.

publive-image

അ​മ്മ​യു​ടെ ഒൗ​ദ്യോ​ഗി​ക വ​ക്താ​വ് താ​നാ​ണ്. ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ളു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​മ്മ​യു​ടെ നി​ല​പാ​ട് അ​റി​യി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ത​യാ​റാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ ആ​ണു ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. താ​ൻ ത​യാ​റാ​ക്കി​യ കു​റി​പ്പ് പ്ര​സി​ഡ​ന്‍റ് കാ​ണു​ക​യും ചി​ല കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ​കൂ​ടി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​ശേ​ഷ​മാ​ണു പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ന്തി​മ അ​നു​മ​തി​യോ​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ വാ​ട്ട്സ്ആ​പ് ഗ്രൂ​പ്പി​ലും പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ൾ​ക്കും കു​റി​പ്പ് കൈ​മാ​റി​യ​തെ​ന്നു ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു.

publive-image

ദി​ലീ​പി​ന്‍റെ പു​തി​യ സി​നി​മ​യു​ടെ സൈ​റ്റി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ ആ​രെ​ങ്കി​ലും സം​ശ​യി​ച്ചാ​ൽ തെ​റ്റു പ​റ​യാ​ൻ പ​റ്റി​ല്ല. ഞ​ങ്ങ​ൾ വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണെ​ങ്കി​ലും സം​ഘ​നാ​പ​പ​ര​മാ​യി അ​ദ്ദേ​ഹം ചെ​യ്ത കാ​ര്യ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​നാ​കു​ന്ന​ത​ല്ല. എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മു​ള്ള സം​ഘ​ട​ന​യാ​ണ് അ​മ്മ. സു​ഹൃ​ത്തി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ല. അ​തു ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ആ​ലോ​ചി​ച്ചു​ള്ള​താ​ക​രു​തെ​ന്നും ജ​ഗ​ഗീ​ഷ് പ​റ​ഞ്ഞു.

publive-image

സി​ദ്ദി​ക്ക് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​നം ആ​രു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന് മ​ന​സി​ലാ​യി​ല്ലെ​ന്നാ​യി​രു​ന്നു ന​ട​ൻ ബാ​ബു​രാ​ജി​ന്‍റെ പ്ര​തി​ക​ര​ണം. ഒ​രു സൂ​പ്പ​ർ ബോ​ഡി തീ​രു​മാ​ന​മെ​ടു​ത്ത് മു​ന്നോ​ട്ടു പോ​കാ​നാ​ണു തീ​രു​മാ​ന​മെ​ങ്കി​ൽ അ​തു ന​ട​പ്പി​ല്ല. ഇ​വ​ർ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് അ​ടി​കൊ​ള്ളു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ ആ​ണ്. ഡ​ബ്ല്യു​സി​സി​യു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ൽ ദി​ലീ​പി​നെ ന്യാ​യീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല- ബാ​ബു​രാ​ജ് പ​റ​ഞ്ഞു. ദി​ലീ​പി​നെ സ​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ങ്കി​ൽ വ്യ​ക്തി​പ​ര​മാ​യി ചെ​യ്യ​ണ​മെ​ന്നും അ​ത് സം​ഘ​ട​ന​യു​ടെ പേ​രി​ൽ വേ​ണ്ടെ​ന്നും ബാ​ബു​രാ​ജ് വ്യ​ക്ത​മാ​ക്കി.

amma wcc
Advertisment