Advertisment

മാഹിയിൽ നിന്ന് കടത്തിനിടെ പിടിച്ച രണ്ട് ഡീസൽ ടാങ്കറുകൾ കെഎസ്ആർടിസിക്ക്, ലക്ഷങ്ങൾ ലാഭം

New Update

publive-image

കണ്ണൂർ: മാഹിയിൽ നിന്ന്‌ നികുതി വെട്ടിച്ച് കടത്തുന്നതിനിടെ പിടികൂടിയ രണ്ട്‌ ടാങ്കർ ഡീസൽ കൂടി കെഎസ്‌ആർടിസിക്ക്‌ കൈമാറി. രണ്ട്‌ ടാങ്കറുകളിലായി ഉണ്ടായിരുന്ന 18,000 ലിറ്റർ ഡീസലാണ്‌ വ്യാഴാഴ്‌ച കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോയിലെ പമ്പിലേക്ക്‌ മാറ്റിയത്‌.

ലീഗൽ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ അളവ്‌ തൂക്കം രേഖപ്പെടുത്തിയാണ്‌ ഡീസൽ കൈമാറിയത്‌. ലിറ്ററിന്‌ 66 രൂപയ്‌ക്കാണ്‌ കെഎസ്‌ആർടിസിക്ക്‌ ഡീസൽ കൈമാറിയത്‌. 11.88ലക്ഷം രൂപയാണ്‌ കെഎസ്‌ആർടിസി നൽകിയത്‌. ഇതിലൂടെ 5,19,840 രൂപയുടെ ലാഭം ഉണ്ടായതായി കെഎസ്‌ആർടിസി അറിയിച്ചു.

Advertisment