Advertisment

വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തി ക്രൂരത, സിഗ്മ ബസിന് 10000 രൂപ പിഴ, ഇടപെട്ട് ബാലാവകാശ കമ്മീഷന്‍

author-image
Charlie
New Update

publive-image

Advertisment

തലശ്ശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ സിഗ്മ എന്ന സ്വകാര്യ ബസിന് 10000 രൂപ പിഴ. ബസ് തലശ്ശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ മഴയത്ത് നിര്‍ത്തിയത്.

മറ്റ് യാത്രക്കാരെല്ലാം കയറി ബസ് പുറപ്പെടും മുന്‍പ് മാത്രമേ വിദ്യാര്‍ത്ഥികളെ ബസിനുള്ളില്‍ കയറാന്‍ അനുവദിക്കൂ . മഴയത്ത് ബസിന് മുന്നില്‍ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് തലശേരിയില്‍ നിന്നുള്ള സംഭവം പുറംലോകമറിഞ്ഞത്. പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാന്റിലെത്തിയപ്പോഴാണ് സംഭവം നടന്നത്. എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിച്ചത്. അതുവരെ അവര്‍ മഴ നനഞ്ഞ് ബസിന്റെ ഡോറിന് സമീപം കയറാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.

ബാഗും ബുക്കുകളുമടക്കമായി വിദ്യാര്‍ത്ഥികള്‍ മഴ നനഞ്ഞ് നില്‍ക്കുന്ന വീഡിയോ കൃഷ്ണകുമാര്‍ എന്നയാളാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു.

Advertisment