Advertisment

ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്‌ലീങ്ങള്‍ പങ്കെടുക്കരുത്: ഓണസദ്യ കഴിക്കരുത്: അത്തരത്തില്‍ പങ്കെടുക്കാന്‍ ഇസ്‌ലാം മതം അനുവദിക്കുന്നില്ലെന്ന് മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്‌ലീങ്ങള്‍ പങ്കെടുക്കരുതെന്നും അത്തരത്തില്‍ പങ്കെടുക്കാന്‍ ഇസ്‌ലാം മതം അനുവദിക്കുന്നില്ലെന്നും മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി.

Advertisment

publive-image

എസ്.കെ.എസ്.എഫ്.എഫ് വേദിയില്‍ അദ്ദേഹം നടത്തുന്ന പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടത്തിയ പ്രസംഗമാണിതെന്നും ഒരു കൂട്ടര്‍ പറയുന്നു. മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ നമ്മള്‍ പങ്കെടുക്കാനോ സെലിബ്രേറ്റ് ചെയ്യാനോ പാടില്ല എന്നും ഇതിനെയെല്ലാം തന്ത്രപരമായ രീതിയില്‍ സമീപിക്കണമെന്നുമാണ് പ്രസംഗത്തില്‍ ഇദ്ദേഹം പറയുന്നത്.

നമ്മള്‍ ഒരു പിരിവുമായി ചെന്നാല്‍ എല്ലാ ജാതിക്കാരും മതക്കാരും നമുക്ക് പൈസ തരുന്നുണ്ടെന്നും ക്ഷേത്രത്തിലെ പൂരവുമായി ബന്ധപ്പെട്ട് പിരിവിന് വരുന്നവര്‍ക്ക് പണം കൊടുക്കാന്‍ നമ്മുടെ മതം അനുവദിക്കില്ലെന്നും അതുകൊണ്ട് തന്നെ പൂരത്തിന് പിരിവിന് വരുന്നവരെ സ്വകാര്യമായി വിളിച്ച്‌ പണം കൊടുത്ത് ഈ കാശ്‌ കൊണ്ട് ചായ കുടിച്ചോയെന്ന് പറയുകയാണ് വേണ്ടതെന്നും ഇത്തരത്തില്‍ ഡിപ്ലോമാറ്റിക്കായി കാര്യങ്ങളെ സമീപിക്കണമെന്നുമാണ് പ്രസംഗത്തില്‍ ഇദ്ദേഹം പറയുന്നത്.

ഓണസദ്യ നടന്നിടക്കുന്നിടത്ത് എത്തിപ്പെട്ടാല്‍ അവിടെ നിന്നും ഭക്ഷണം കഴിക്കരുതെന്നും മിഠായി വായില്‍ ഇട്ട് പോയി സദ്യ കഴിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് വേണ്ടതെന്നും ഇദ്ദേഹം പ്രസംഗത്തില്‍ പറയുന്നുണ്ട്.

Advertisment