Advertisment

രാഷ്ട്രീയത്തില്‍ സജീവമായ യുവനേതാവിനെ യുവജന സംഘടനയുടെ തലപ്പത്തേയ്ക്ക് തിരികെ വിളിച്ച് കത്തോലിക്കാ സഭയുടെ പുതിയ നീക്കം. കേരളാ കോണ്‍ഗ്രസിന്‍റെ യുവജന വിഭാഗം ഭാരവാഹിത്വം രാജിവച്ച സിറിയക് ചാഴികാടന്‍ കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ് ! പ്രതിസന്ധിഘട്ടത്തില്‍ യുവജന സംഘടനയെ ശക്തിപ്പെടുത്താനൊരുങ്ങി സഭാ നേതൃത്വം !

author-image
ജൂലിയസ് തോമസ്‌, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂര്‍ : കേരളാ കോണ്‍ഗ്രസ് യുവജന വിഭാഗത്തിലെ പ്രമുഖ നേതാവിനെ കത്തോലിക്കാസഭ യുവജന സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരികെ വിളിച്ച് കത്തോലിക്കാ സഭയുടെ നിര്‍ണ്ണായക നീക്കം. യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സിറിയക് ചാഴികാടനാണ് പാര്‍ട്ടി പദവികള്‍ രാജിവച്ച് ക്രൈസ്തവ സഭകളിലെ ഏറ്റവുംവലിയ യുവജന സംഘടനയായ കെ സി വൈ എം സംസ്ഥാന പ്രസിഡന്റായി തെരെഞ്ഞെടുക്കപെട്ടത്.

കത്തോലിക്കാ സഭ ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ യുവജന സംഘടനയ്ക്ക് ശക്തമായ നേതൃത്വം വേണം എന്ന അഭിപ്രായം സഭയില്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന ബിഷപ്പുമാരുടെ അഭിപ്രായം പരിഗണിച്ചാണ് മുന്‍പ് സഭാ സംഘടനകളില്‍ പ്രവര്‍ത്തിച്ച ശേഷം രാഷ്ട്രീയത്തില്‍ സജീവമായ സിറിയക് ചാഴികാടനെ സഭ തിരികെ വിളിച്ചത്. സഭയുടെ പുതിയ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കുന്നവരുമുണ്ട്.

publive-image

ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനത്തിന്‍റെ ദേശീയ ഘടകമായ ഐ സി വൈ എം ദേശീയ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിട്ടുള്ള വ്യക്തിയാണ് സിറിയക്. തുടര്‍ന്നാണ്‌ ഇദ്ദേഹം കേരളാ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയായ കെ എസ് സി സംസ്ഥാന ജനറല്‍ സെക്രട്ടറിയാകുന്നത്. അതിനൊപ്പം യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി കൂടി വഹിച്ചു വരുകയായിരുന്നു.

publive-image

പഴയ കെ സി വൈ എം നേതാക്കളൊക്കെ കേരളാ കോണ്‍ഗ്രസായി മാറിക്കൊണ്ടിരുന്ന മുന്‍ കാലങ്ങളില്‍ പോലും കേരളാ കോണ്‍ഗ്രസിന് ഒരു കെസിവൈഎം സംസ്ഥാന അധ്യക്ഷനെ ലഭിച്ചിട്ടില്ല. ജോയി എബ്രഹാം എക്സ് എംപി, മോന്‍സ് ജോസഫ് എം എല്‍ എ എന്നീ കേരളാ കോണ്‍ഗ്രസ് നേതാക്കളൊക്കെ കെ സി വൈ എം വഴി സംഘടന തലപ്പത്ത് എത്തിയ നേതാക്കളാണ്.

publive-image

ജോയ് എബ്രഹാം കെ സി വൈ എം സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു. മുന്‍പ് സിപിഎം സ്വതന്ത്രനായി ആലപ്പുഴയില്‍ മത്സരിച്ച് വിജയിച്ച ഡോ . കെ എസ് മനോജ്‌ എക്സ് എംപി കെ സി വൈ എം രൂപതാ പ്രസിഡന്റ് ആയിരുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി തൃശൂരില്‍ നടന്ന കെസിവൈഎം സംസ്ഥാന ക്യാമ്പിലാണ് പുതിയ നേതൃത്വത്തെ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ദീപികയ്ക്കുവേണ്ടി കര്‍ഷക ജാഥ നയിച്ചതും സിറിയക് ആയിരുന്നു . മുന്‍ എംഎല്‍എ തോമസ്‌ ചാഴികാടന്റെ സഹോദര പുത്രനാണ് സിറിയക് ചാഴികാടന്‍.

cardinal rcsc
Advertisment