Advertisment

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ ഒരു ഘട്ടത്തിലും പിന്‍താങ്ങിയിട്ടില്ല;  ജമ്മു കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നാണ് ശ്രീലങ്കയുടെ നിലപാടെന്ന പാകിസ്ഥാന്‍ വാദം തള്ളി സിരിസേന

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കൊളംബോ: ജമ്മുകശ്മീര്‍ തര്‍ക്കപ്രദേശമാണെന്നാണ് ശ്രീലങ്കയുടെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിലപാടെന്ന പാകിസ്ഥാന്‍ വാദം തള്ളി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന . ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ ഒരു ഘട്ടത്തിലും പിന്‍താങ്ങിയിട്ടില്ലെന്ന് സിരിസേന പറഞ്ഞു .

Advertisment

publive-image

അന്താരാഷ്ട്രതലത്തില്‍ തന്നെ ജമ്മുകശ്മീര്‍ വിഷയത്തില്‍ 370-ാം വകുപ്പ് നീക്കംചെയ്ത ഭാരതത്തിന്റെ നടപടിക്കെതിരെ പൊതുവികാരമുണ്ടാക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് ശ്രീലങ്കയുടെ പ്രസ്താവനയാണ് മറ്റൊരു ആഘാതമായിരിക്കുന്നത്.

നിലവില്‍ ചൈനമാത്രമാണ് പാകിസ്ഥാന് പേരിലെങ്കിലും പിന്തുണ അറിയിച്ചിട്ടുള്ളത്, അതിലും ഭാരതത്തിന്റെ നടപടികളെ നേരിട്ട് വിമര്‍ശിക്കാതെ പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യണം എന്ന നിലപാടിലാണ് ചൈന.

Advertisment