Advertisment

സിറിയയില്‍ ഭീകരാക്രമണം: 21 പേര്‍ കൊല്ലപ്പെട്ടു; എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു

New Update

വടക്കന്‍ സിറിയയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു.ഇദ് ലിബ് സെന്‍ട്രല്‍ ആശുപത്രിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ മൂന്ന് നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Advertisment

publive-image

ആക്രമണത്തില്‍ ആശുപത്രി പൂര്‍ണമായും തകര്‍ന്നു. ഏകദേശം 115000 രോഗികള്‍ ഒരു മാസം ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രി അടച്ചിട്ടു.

സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഒമ്പത് കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളും അടക്കം എണ്‍പതോളം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

siriya attack death
Advertisment