Advertisment

ശിവഗിരി സ്പിരിച്വൽ ടൂറിസം പദ്ധതി ഉപേക്ഷിച്ച തീരുമാനം പുനരുജ്ജീവിപ്പിക്കുന്നതില്‍ കേന്ദ്ര ഗവൺമെന്റ് ഒളിച്ചുകളി തുടരുന്നുവെന്ന് പി സുഭാഷ് ചന്ദ്രബോസ്

New Update

തിരുവനന്തപുരം :ശിവഗിരി സ്പിരിച്വൽ ടൂറിസം പദ്ധതി ഉപേക്ഷിച്ച് തീരുമാനം പുനർജീവിപ്പിക്കുന്നതില്‍ കേന്ദ്ര ഗവൺമെന്റ് ഒളിച്ച കളിക്കുകയാണെന്ന് ഒബിസി കോൺഗ്രസ് സംസ്ഥാന ചെയർമാൻ പി സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു .

നാരായണഗുരു തീർത്ഥാടക സർക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ കേരളത്തെ അറിയിച്ചപ്പോഴും 14 ജില്ലകളിൽ വ്യത്യസ്ത മതവിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുവാനുള്ള 85. 22 കോടി രൂപയുടെ സ്പിരിച്ചൽ ടൂറിസം പദ്ധതി ഉപേക്ഷിച്ച തീരുമാനം തിരുത്തുന്നത് സംബന്ധിച്ചു കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ കത്തില്‍ പരാമർശം ഒന്നുമില്ലെന്ന് സുഭാഷ് ചന്ദ്രബോസ് പ്രസ്താവനയിൽ പറഞ്ഞു .

സ്പിരിച്വൽ ടൂറിസം പദ്ധതിയും കൂടി പുനർജീവിപ്പിക്കുന്നില്ലെങ്കിൽ കെപിസിസി നേതൃത്വം ആലോചിച്ച് ശക്തമായ സമരപരിപാടികളുമായി ഒബിസി കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.

sivagirispiritual
Advertisment