Advertisment

മത്സരിക്കുന്നെങ്കില്‍ അത് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നായിരിക്കുമെന്ന് വി എസ് ശിവകുമാര്‍ എം എല്‍ എ

New Update

തിരുവനന്തപുരം: മണ്ഡലം മാറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി വി എസ് ശിവകുമാര്‍ എം എല്‍ എ. മത്സരിക്കുന്നെങ്കില്‍ അത് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നായിരിക്കും എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. .

Advertisment

publive-image

തിരുവനന്തപുരത്തോട് വൈകാരിക ബന്ധമാണുളളതെന്നും തിരുവനന്തപുരമാണ് പ്രവര്‍ത്തന മണ്ഡലമെന്നും ശിവകുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് മാറുന്ന ഒരു സാഹചര്യവുമില്ല. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. നിയോജക മണ്ഡലത്തില്‍ അത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജനങ്ങളുമായി ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sivakumar mla respone
Advertisment