Advertisment

വല മുറുക്കി എന്‍ഐഎ, ശിവശങ്കര്‍ ഊരാക്കുടുക്കിലേയ്ക്ക് ! ചോദ്യം ചെയ്യല്‍ ശിവശങ്കറിനപ്പുറത്തേയ്ക്കും നീളും ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : നയതന്ത്ര മാര്‍ഗങ്ങളിലൂടെ നടന്ന സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നു.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുടെ  സെക്രട്ടറിയേറ്റിനു സമീപത്തെ വാടക ഫ്ലാറ്റില്‍ വച്ച് ഗൂഢാലോചന നടന്നുവെന്ന പ്രതി സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഐഎ.

സരിത്തിന്‍റെ നാവ് പിഴ !

ശിവശങ്കറിനെതിരായ സരിത്തിന്‍റെ മൊഴി വളരെ ഗൗരവമേറിയതു തന്നെയാണ്. തീവ്രവാദ ബന്ധമുള്ള ഒരു കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വാടകയ്ക്കെടുത്ത ഫ്ലാറ്റില്‍ വച്ച് ഗൂഢാലോചന നടന്നെന്നാണ് സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ പ്രതി സരിത്തിന്‍റെ മൊഴി എന്നത് ഏറെ ഗൗരവത്തോടെയാണ് എന്‍ഐഎ കാണുന്നത്.

അതിനാല്‍ തന്നെ എം ശിവശങ്കറെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി തന്നെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ നീക്കം. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തായിരിക്കും ചോദ്യം ചെയ്യല്‍.

publive-image

ആ വാടകവീട് ശിവശങ്കറിനെ പെടുത്തും ?

ശിശങ്കറിന് ഗൂഢാലോചനയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്ന് സരിത്ത് പറയുന്നുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് മുഖവിലയ്ക്ക് എടുക്കുന്നില്ല.

കാരണങ്ങള്‍ പലതാണ്. ഒന്ന്, സ്വന്തം വസതിയും ഔദ്യോഗിക വാഹനവും ഉണ്ടെന്നിരിക്കെ സെക്രട്ടറിയേറ്റിനോട് ചേര്‍ന്ന് 18000 രൂപ വാടകയ്ക്ക് ശിവശങ്കര്‍ എന്തിനാണ് മറ്റൊരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്ന ചോദ്യം ഉയരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കു മൂലം രാത്രി വളരെ വൈകി ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ എളുപ്പത്തില്‍ വിശ്രമിക്കാനും ഫ്രഷ് ആകാനുമാണ് ഇതെന്നായിരുന്നു ശിവശങ്കറുടെ വിശദീകരണം.

പക്ഷെ നഗരാതിര്‍ത്തിയില്‍ തന്നെ വീടും ഔദ്യോഗിക വാഹനവുമുള്ള ഒരാള്‍ക്ക് ഈ ദൂരം നാലോ അഞ്ചോ മിനിറ്റില്‍ മറികടക്കാമെന്നിരിക്കെ മറ്റൊരു ഫ്ലാറ്റ് കൂടി വാടകയ്ക്കെടുത്തതില്‍ ദുരൂഹതയുണ്ടെന്നു തന്നെയാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

publive-image

സ്വപ്നയുടെ നിയമനം ക്രിമിനല്‍ എന്നറിഞ്ഞിട്ടും !

മറ്റൊന്ന് സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട സംശയങ്ങളാണ്. സ്വപ്നയുമായി യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധി എന്ന തലത്തിലാണ് സൗഹൃദം എന്നാണ് ശിവശങ്കറുടെ വിശദീകരണം. തട്ടിപ്പ് കാണിച്ചതിനാണ് കോണ്‍സുലേറ്റില്‍ നിന്നും സ്വപ്നയേയും സരിത്തിനേയും പുറത്താക്കിയത്.

എന്നിട്ടും അക്കാര്യങ്ങള്‍ ഒന്നും അറിയാതെ മുഖ്യമന്ത്രിയുടെ കീഴില്‍ താന്‍ തന്നെ നിയന്ത്രിക്കുന്ന ഐടി വിഭാഗത്തില്‍ 1.70 ലക്ഷം രൂപ ശമ്പളത്തില്‍ (മന്ത്രിമാരുടെ ശമ്പളത്തിനു തുല്യം) അതിലൊരാള്‍ക്ക് നിയമനം നല്‍കിയത് ഒന്നും അറിയാതെയുള്ള ഇടപെടലായി എന്‍ഐഎ കാണുന്നില്ല.

publive-image

ശിവശങ്കര്‍ മുന്‍പേ കളങ്കിതന്‍ !

മൂന്നുപേരും ശിവശങ്കറുടെ സെക്രട്ടറിയേറ്റ് പടിക്കലെ ഈ രഹസ്യ ഫ്ലാറ്റില്‍ ഒന്നിച്ചുകൂടാറുണ്ടായിരുന്നു. എന്നു മാത്രമല്ല, അത് ശിവശങ്കറുടെ അസാന്നിധ്യത്തില്‍ ഉപയോഗിക്കുന്നതിന് ഈ കള്ളക്കടത്തുകാര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവുമുണ്ടായിരുന്നു.

വളഞ്ഞ വഴികളും കുറുക്കുവഴികളും  അറിയാത്ത ആളല്ല ശിവശങ്കര്‍. കാരണം അങ്ങനൊരു മാര്‍ഗത്തിലാണ് അര്‍ഹരായ മറ്റു പലരെയും മാറ്റി നിര്‍ത്തി ശിവശങ്കര്‍ ഐഎഎസ് നേടിയത്. അതിനായി ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തുപോലും ഒഴിവുണ്ടാക്കിയെന്നാണ് റവന്യൂ വകുപ്പിലെ അടക്കം പറച്ചില്‍.

ഈ കളങ്കിതന്‍ എങ്ങനെ സിഎംഒയില്‍ ?

ഈ സാഹചര്യത്തില്‍ ശിവശങ്കറുടെ കാര്യത്തില്‍ എന്‍ഐഎയ്ക്ക് സ്വാഭാവിക സംശയങ്ങളുണ്ട്. കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കളങ്കിത പ്രതിഛായയുള്ള വ്യക്തി തന്നെയാണ് ശിവശങ്കര്‍.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ജീവനക്കാരെ നിരീക്ഷിക്കാന്‍ ഇന്‍റലിജന്‍സ് സംവിധാനമുള്ള ഒരു സംസ്ഥാനത്ത് ഇത്തരം ക്രിമിനല്‍ പശ്ചാത്തലമുള്ള സ്വപ്നയും സരിത്തും സന്ദീപുമൊക്കെയായി തോളോട് തോള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൂഹ ജീവിതം നയിക്കുന്നത് അധികാരികള്‍ അറിയാതെപോയി എന്ന് പറഞ്ഞാല്‍ അത് നിഷ്കളങ്കമായ മറുപടിയായി കാണാന്‍ കഴിയില്ല.

എൻ്ഐഎ അങ്ങനെ കാണുന്നില്ല. അങ്ങനെയെങ്കില്‍ ചോദ്യം ചെയ്യല്‍ ശിവശങ്കറിനപ്പുറത്തേയ്ക്കും നീളും.

 

 

 

swapna suresh
Advertisment