കൊച്ചി: അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഉണ്ണികൃഷ്ണന്‍. കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി മതിയാകുമോയെന്ന് ചോദ്യംചെയ്യലിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം ചോദ്യംചെയ്തത് ആരോഗ്യപരമായി ബുദ്ധിമുട്ടിക്കുന്നു.
തനിക്ക് ഗുരുതരമായ നടുവേദനയുണ്ട്. രണ്ടര മണിക്കൂറില്‍ കൂടുതല്‍ ഇരിക്കാന്‍ പറ്റില്ലെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. എല്ലാതരത്തിലും ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്‍റിന്‍റെ പക്കല്‍ ഒരു തിയറിയുണ്ടെന്നും ഇതുമായി താന്‍ സഹകരിക്കാത്തതാണ് ഇ.ഡിയുടെ പ്രശ്നമെന്നും ശിവശങ്കര്‍ ചൂണ്ടിക്കാട്ടി.