Advertisment

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ശിവശങ്കര്‍ ; വിദേശ യാത്രകള്‍ക്കൊന്നും രോഗം തടസമായില്ലേയെന്ന് കസ്റ്റംസ് കോടതിയില്‍

New Update

കൊച്ചി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കോടതിയില്‍. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

Advertisment

publive-image

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഒരു തെളിവും എം ശിവശങ്കറിനെതിരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും ആണ് ആവശ്യം.

ജാമ്യാപേക്ഷയെ എതിര്‍ത്ത കസ്റ്റംസ് സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്ന വാദമാണ് കോടതിയില്‍ ഉന്നയിച്ചത്. ഏഴ് തവണ സ്വപ്‌നയുമൊത്ത് ശിവശങ്കര്‍ വിദേശയാത്ര നടത്തി. മുഴുവന്‍ ചെലവും വഹിച്ചത് താനെന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്.

ഒരു സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയില്‍ ചോദിച്ചു. യാത്രകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും കസ്റ്റംസ് വാദിച്ചു.

ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന എം ശിവശങ്കറിന്റെ വാദത്തേയും കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തു. 2015 മുതല്‍ രോഗം ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ വിദേശ യാത്രകള്‍ക്കൊന്നും രോഗം തടസമായില്ലേ എന്നാണ് കസ്റ്റംസ് ചോദിക്കുന്നത്.

യു എ ഇ യുമായുളള ബന്ധത്തെ പോലും ഈ കേസ് ബാധിച്ചു. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് യു എ ഇ എന്ന് കോടതി ഓര്‍ക്കണമെന്നും കസ്റ്റംസ് പറഞ്ഞു.

SIVASANKKER ISSUE
Advertisment