Advertisment

സിയാച്ചിനില്‍ 8 സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുന്നു

New Update

publive-image

Advertisment

ന്യൂഡൽഹി ∙ സിയാച്ചിനില്‍ ഹിമപാതത്തെ തുടർന്ന് പട്രോളിങ്ങിനിറങ്ങിയ 8 സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയതായി സൈന്യം.

സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്തു വൈകിട്ട് മൂന്നോടെയാണു ഹിമപാതമുണ്ടായത്. സൈനികരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കരസേന ഉള്‍പ്പെടെ രംഗത്തുണ്ട്.

മൈനസ് 30 ഡിഗ്രിയാണ് ഇവിടെ സാധാരണ താപനില. എന്നാല്‍ ഹിമപാതത്തെ തുടർന്നു തണുപ്പ് മൈനസ് 60 ഡിഗ്രി വരെ താഴ്ന്നിട്ടുണ്ടെന്നാണു റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ടുപേരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കാറക്കോറം മലനിരകളിലാണു സിയാച്ചിൻ സൈനിക ക്യാംപ് സ്ഥിതി ചെയ്യുന്നത്.

kashmir
Advertisment