Advertisment

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ പ്രതിസന്ധിയുടെ വക്കില്‍. 99.5% ചെറുകിട, ഇടത്തരം കമ്പനികളെയും കോവിഡ് ബാധിച്ചു.

author-image
admin
Updated On
New Update

റിയാദ്: ലോകം മുഴുവന്‍ ബാധിച്ച കോവിഡ് മഹാമാരിയില്‍  നിന്ന്  കരകയറാന്‍ പാടുപെടുകയാണ്  ചെറുകിടവ്യാപര സ്ഥാപനങ്ങള്‍  സൗദിയിൽ  പബ്ലിക് അതോറിറ്റി (എസ്എംഇ)  നടത്തിയ സർവേയിൽ പറയുന്നത്  99.5% ചെറുകിട, ഇടത്തരം കമ്പനികളെയും കൊറോണ വൈറസ് പ്രതിസന്ധി ബാധിച്ചതായി കണ്ടെത്തി.

Advertisment

publive-image

ഈയൊരു വലിയ പ്രതിസന്ധിയില്‍  73% കമ്പനികൾക്ക് മാത്രമേ 3 മുതൽ 6 മാസം കാലയളവിൽ പൂട്ടാതെ പിടിച്ച് നിൽക്കാൻ കഴിയൂ എന്ന് സി‌എൻ‌ബി‌സി വെബ്‌സൈറ്റ് നടത്തിയ സർവേയിൽ പറയുന്നു. വലിയ കമ്പനികൾക്ക് പോലും അവരുടെ 52 ശതമാനം തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ പ്രതിസന്ധി നേരിടുന്നുണ്ട്. ചെറുതും വലുതുമായ 79 ശതമാനം കമ്പനികൾക്കും വാടക നൽകുന്നതിനു പോലും കഴിയാതായി.ഒട്ടു മിക്ക കമ്പനികളും തൊഴിലാളികളുടെ ശമ്പളം ആറുമാസത്തേക്ക് നാല്‍പതു ശതമാനം വെട്ടികുറച്ചു.

സൗദിയിലെ  62.5% കമ്പനികളെയും കൊറോണ വൈറസ് പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ടെന്നും, 52% സ്ഥാപനങ്ങൾക്ക് അവരുടെ ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയുന്നില്ലെന്നും 14.5% സ്ഥാപനങ്ങൾ വൈറസ് പ്രതിസന്ധിയുടെ തുടക്കം മുതൽ പത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും സർവേ സ്ഥിരീകരിച്ചു.വരും നാളുകളില്‍ പ്രതിസന്ധി കൂടുവനാണ് സാധ്യത .

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പെടുത്തിയ കർഫ്യൂ മൂലം  രാജ്യം പൂർണ്ണമായി അടയ്ക്കുന്നതിനുള്ള തീരുമാനങ്ങൾ പുറപ്പെടുവിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് സർവേ ചൂണ്ടിക്കാട്ടി, സൗദി അറേബ്യയിലെ മിക്ക ജോലികളും പ്രവർത്തനങ്ങളും നിർത്തലാക്കി, ഇത് വരുമാന പ്രവാഹത്തെ ബാധിക്കുകയാണ് ഉണ്ടായത്. ഇതുമൂലം തൊഴിലാളികൾക്ക് ശമ്പളവും  വാടകയടക്കമുള്ള ചിലവുകൾക്കും കമ്പനികൾക്ക് സാധിക്കാതെ വന്നു.ഇതൊരു വലിയ പ്രതിസന്ധിക്ക് കാരണമായി.

നിലവില്‍  27% സ്ഥാപനങ്ങളുടെയും  ഉടമകൾ അവരുടെ പ്രവർത്തനച്ചെലവ് 100% വെട്ടി കുറച്ചു, 25% സ്ഥാപനങ്ങൾ അവരുടെ പ്രവർത്തന ചെലവ് 50% കുറച്ചു, കോവിഡ് പ്രതിസന്ധിമൂലം ഉടലെടുത്ത പ്രതിസന്ധിക്ക് ചെറിയ പരിഹാരം ഇതുമാത്രമേയുള്ളൂവെന്ന് സര്‍വേ ചൂണ്ടികാണിക്കുന്നു.

കോവിഡ് 19  ലോകസമ്പദ്‌വ്യവസ്ഥയെപ്പോലെ  തന്നെ സൗദി സമ്പദ്‌വ്യവസ്ഥയെയും പിടിച്ചുലക്കുകയാണ്. എണ്ണ വിപണി ഇടിഞ്ഞത് കുറച്ചൊന്നുമല്ല സൗദിഅറേബ്യയെ പിടിച്ചുലച്ചത് .കൂടാതെ മറ്റേതു രാജ്യത്തെക്കാള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മില്ല്യന്‍ കണക്കിന് റിയാല്‍ ആണ് സൗദി രാജ്യത്തെ സ്വദേശി വിദേശി പൌരന്മാരുടെ ആരോഗ്യസുരക്ഷയ്ക്ക് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടാണ് കോവിഡ് കാലത്ത് രാജ്യം മുന്നോട്ട് പോകുന്നത് .സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നിലവില്‍ അഞ്ചു ശതമാനം ഉണ്ടായിരുന്ന മൂല്യവര്‍ദ്ധിത നികുതി പതിനഞ്ചു ശതമാനമായി ഉയര്‍ത്തിയത്‌ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെയാണ്, സാധാരണകാരുടെ കുടുംബ ബജറ്റിനെ അല്‍പ്പം കോട്ടം തട്ടുമെങ്കിലും പിടിച്ചു നില്‍ക്കാന്‍ കടുത്ത തിരുമാനങ്ങള്‍ എടുക്കാന്‍ കോവിഡ് കാലം നിര്‍ബന്ധിതമാക്കുകയാണ്.

Advertisment