Advertisment

എല്‍ഐസിയുടെ വിവിധ പദ്ധതികളെക്കുറിച്ച് എസ്എംസിഎ കുവൈറ്റ് സംഘടിപ്പിച്ച വെബിനാര്‍ ശ്രദ്ധേയമായി

New Update

publive-image

Advertisment

കുവൈറ്റ്: എല്‍ഐസിയുടെ വിവിധ പദ്ധതികളെക്കുറിച്ചു എസ്എംസിഎ സംഘടിപ്പിച്ച വെബ്ബിനാർ ശ്രദ്ധേയമായി. എസ്എംസിഎ കുവൈറ്റ് രജത ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന വെബ്ബിനാർ പരമ്പരയിലെ മൂന്നാമത്തെ പ്രഭാഷണം ഇന്നലെ ഓഗസ്റ്റ് 1 ശനിയാഴ്ച രാവിലെ 11 മണിക്ക് നടന്നു.

എല്‍ഐസിയുടെ വിവിധങ്ങളായ പദ്ധതികളെ പ്രത്യേകിച്ച് പെൻഷൻ പദ്ധതികളെയും കുട്ടികളുടെ വിദ്യാഭ്യാസം വിവാഹം എന്നിവ ലക്ഷ്യം വെക്കുന്ന പദ്ധതികളെയും പരിചയപ്പെടുത്തുന്നതായിരുന്നു വെബ്ബിനാർ. എല്‍ഐസി കോട്ടയം ഡിവിഷനിലെ സെയിൽസ് മാനേജർ എ.ജെ. ജോസഫ് മുഖ്യ പ്രഭാഷകൻ ആയിരുന്നു. എസ്എംസിഎ വൈസ് പ്രസിഡന്റ് സുനിൽ രാപ്പുഴ അധ്യക്ഷത വഹിച്ച വെബ്ബിനറിൽ കേന്ദ്ര ഭരണ സമിതി അംഗം മാത്യു അരീപ്പറമ്പിൽ മോഡറേറ്റർ ആയിരുന്നു.

ജൂബിലി ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ബെന്നി നാലാപതാംകളം ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ബിജു പി ആന്റോ പരിപാടികൾ അവതരിപ്പിക്കുകയും ജോനാ മഞ്ഞളി വെബ്ബിനാർ ഹോസ്റ്റ് ചെയ്യുകയും ചെയ്തു. ജൂബിലി ജനറൽ കൺവീനർ ബിജോയ് പാലാക്കുന്നേൽ സ്വഗതവും, ജോയിന്റ് ട്രഷറർ ജോബി മാത്യു നന്ദിയും പറഞ്ഞു. സിജു, പ്രിൻസ് എന്നിവർ പ്രാർത്ഥന നയിച്ചു. വിജ്ഞാനപ്രദമായ ക്‌ളാസ്സിലും ചോദ്യോത്തരപംക്തിയിലും നിരവധി ആളുകൾ പങ്കെടുത്തു.

നാട്ടിലേക്കു മടങ്ങേണ്ടിവന്നേക്കാവുന്ന പ്രവാസികൾക്ക് സഹായകമാവുന്ന സാമ്പത്തിക വിഷയങ്ങളാണ് ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന ഈ വെബ്ബിനാർ പരമ്പരയിൽ കൈകാര്യം ചെയ്യുന്നത്. കേരള സംസ്ഥാനം നേരിട്ടും നോർകയിലൂടെയും നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതികളെ സംബന്ധിച്ചുള്ള വെബ്ബിനാർ അഗസ്റ്മാസം നാലാമത്തെ ആഴ്ചയിൽ നടക്കും.

അതിനു മുൻപായി കൃഷിയിലെ വരുമാനം, കുട്ടികളുടെ വിദ്യാഭ്യസചിലവുകളും കരുതലും, വിവിധ ഇന്റർനാഷണൽ യൂണിവേഴ്സിട്ടികളുടെ ഫീസ് ഘടന എന്നിങ്ങനെ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട വിവിധ സാമ്പത്തിക മേഖലകളെ പരിചയപ്പെടുത്തുന്ന വെബ്ബിനാറുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Advertisment