Advertisment

ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി !

New Update

തിരുവനന്തപുരം : ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വട്ടിയൂർക്കാവ് വാഴോട്ടുകോണം പാപ്പാടുള്ള കെ പ്രഭ-ശശി ദമ്പതികളുടെ വീടിന്റെ പാലു കാച്ചൽ ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. വീട്ടിൽ അൽപ്പസമയം ചെലവഴിച്ച മുഖ്യമന്ത്രി, വീട്ടുകാർക്ക് ഉപഹാരവും നൽകിയാണ് മടങ്ങിയത്.

Advertisment

publive-image

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

രണ്ടര ലക്ഷം കുടുംബങ്ങളുടെ ജീവിതാഭിലാഷം സാക്ഷാത്കരിക്കുന്നതിന് കൂടെ നിൽക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

cm pinarayi
Advertisment