Advertisment

പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയതോടെ ആളുകൾ പരസ്പരം ചിരിക്കുന്നുണ്ടോ?; പരസ്പരം നോക്കി ചിരിക്കാന്‍ കഴിയാത്ത അവസ്ഥയെ മറികടക്കാന്‍ ‘ചിരിക്കുന്ന മാസ്ക്’ എന്ന വിദ്യ; കോവിഡ് ദുരിതത്തിലും പ്രകാശം പരത്തി ശരണ്യ

New Update

ആലപ്പുഴ : കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള ഭീതി ഒരിടത്ത്, സാമ്പത്തികവും സാമൂഹികവുമായ ഒറ്റപ്പെടലുണ്ടാക്കുന്ന ഭീതി മറുവശത്ത്. ഒപ്പം മൂടിക്കെട്ടിയ മുഖവും. ഈ അവസ്ഥയിൽ ആളുകളെ പരസ്പരം ചിരിപ്പിക്കാനും മനസ്സിൽ പോസിറ്റിവിറ്റി വളർത്താനും ആലപ്പുഴ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനി ശരണ്യ ഒരു വിദ്യ കണ്ടെത്തി – സ്മൈലി മാസ്ക്.

Advertisment

publive-image

ചെറുപ്പം മുതൽ നന്നായി ചിത്രം വരയ്ക്കുന്ന ശരണ്യ തന്റെ ചിത്രകലയിലുള്ള കഴിവു പുറത്തെടുത്താണ് സ്മൈലി മാസ്ക് തയ്യാറാക്കിയത്. സ്വന്തം ആവശ്യത്തിനായി അമ്മ രാജി തയ്യാറാക്കിയ പച്ച നിറത്തിലുള്ള മാസ്കിലാണ് ആദ്യമായി ചിരിപടർത്തുന്ന രൂപങ്ങൾ സ്മൈലി രൂപത്തിൽ ശരണ്യ വരച്ചത്.

മാസ്കിൽ വായ് ഭാഗം വരുന്നവശത്താണ് സ്മൈലികൾ വരച്ചിരിക്കുന്നത്. അതിനാൽ തന്നെ ഒറ്റനോട്ടത്തിൽ മാസ്ക് ധരിച്ച വ്യക്തി ചിരിക്കുന്നതായാണ് തോന്നുക. ആ കാഴ്ച കാണുന്നവരിലും ചിരി പടർത്തും. ഒരു നിമിഷത്തേക്കെങ്കിലും പോസിറ്റിവിറ്റിയും. അത് തന്നെയാണ് ശരണ്യ ആഗ്രഹിച്ചതും.

covid 19 corona mask smile mask
Advertisment