Advertisment

ഇംഗ്ലണ്ടിനെതിരെ വനിതാ ടി20: സ്മൃതി മന്ഥാന ഇന്ത്യയെ നയിക്കും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വേദ കൃഷ്ണമൂര്‍ത്തിയെ തിരിച്ചുവിളിച്ചു. മാര്‍ച്ച് നാലിന് ഗോഹട്ടയിലാണ് ആദ്യ മത്സരം. ലോക ടി20യിലാണ് അവസാനമായി വേദ കളിച്ചത്.  ഏകദിന ടീമില്‍ നിന്നും താരം ഒരുപാട് നാളായി പുറത്തായിരുന്നു. എന്നാല്‍ കണങ്കാലിന് പരിക്കേറ്റ ഹര്‍മന്‍പ്രീത് കൗര്‍ പുറത്തിരിക്കും. കൗറിന്റെ അഭാവത്തില്‍ സ്മൃതി മന്ഥാനയാണ് ടീമിനെ നയിക്കുക. ആദ്യമായിട്ടാണ് സ്മൃതി ടീമിനെ നയിക്കുന്നത്.

വേദയ്ക്ക് പുറമെ മറ്റ് മൂന്ന് താരങ്ങള്‍ കൂടി ടീമില്‍ ഉള്‍പ്പെടുത്തി. കോമള്‍ സന്‍സാദ്, ഭാരതി ഫുല്‍മാലി, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരാണ് ടീമിലെത്തുക. ദയാലന്‍ ഹേമലത, മന്‍സി ജോഷി, പ്രിയ പൂനിയ എന്നിവര്‍ക്ക് പ്കരമാണ് പുതിയ താരങ്ങള്‍. മൂവരും ന്യൂസിലന്‍ഡിനെതിരെ ടി20 കളിച്ചവരാണ്. കോമള്‍ സന്‍സാദ്, ഭാരതി ഫുല്‍മാലി എന്നിവര്‍ ആദ്യമായിട്ടാണ് ദേശീയ ടീമിലെത്തുന്നത്. ഹര്‍ലീന്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലുണ്ട്.

ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന (ക്യാപ്റ്റന്‍), മിതാലി രാജ്, ജമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഭാരതി ഫുല്‍മാലി, അനുജ പാട്ടില്‍, ശിഖ പാണ്ഡേ, കോമണ്‍ സന്‍സാദ്, അരുന്ധതി റെഡ്ഡി, പൂനം യാദവ്, എക്ത ബിഷ്ട്, രാധ യാദവ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍ലീന്‍ ഡിയോള്‍.

Advertisment