Advertisment

കജ്ജംപാടി കോളനിയില്‍ മുല കുടിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് മരണപ്പെട്ട ദീപക്കിന്റെ കുടുംബത്തിന് വീടും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍ഗോഡ് : പെര്‍ള കജ്ജംപാടി കോളനിയില്‍ മുല കുടിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് മരണപ്പെട്ട ദീപക്കിന്റെ കുടുംബത്തിന് വീടും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന്റെ പരാതിയിലാണ് വിധി.

Advertisment

publive-image

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ പതിനാലാം തീയതിയാണ് കാസര്‍ഗോഡ് ജില്ലയില്‍ എന്‍മകജെ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കജംപാടി ഐ എച്ച് ഡി പി കോളനിയിലെ കാന്തപ്പ കുസുമ ദമ്പതികളുടെ രണ്ടുവയസ്സുകാരന്‍ ദീപക് രാത്രി കുടിലില്‍ പായയില്‍ മുല കുടിച്ചു കൊണ്ടിരിക്കെ പാമ്പുകടിയേറ്റ് ചികിത്സ കിട്ടാതെ മരിച്ചത്.

സ്ഥിരമായി പാമ്പ് ശല്യം ഉള്ള പ്രദേശത്തെ കോളനിയിലെ മുഴുവന്‍ വാസയോഗ്യമല്ലാത്ത കുടിലുകളും പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിക്കാനും കോളനിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് വൈദ്യൂതീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കണമെന്ന് എന്‍മകജെ പഞ്ചായത്ത് സെക്രട്ടറിയോടും കോളനിക്ക് സമീപത്തെ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ ഉടനെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ ആശുപത്രികളിലാണ് ആന്റിവെനം ഇന്‍ജെക്ഷന്‍ സൗകര്യമുള്ളതെന്ന് പൊതുജനങ്ങള്‍ക്ക് ബോധവല്‍കരണം നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോടും കാന്തപ്പയുടെ കുടുംബസ്വത്ത് ഭാഗിച്ച് അവകാശികള്‍ക്ക് പതിച്ച് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലകലക്ടറോടും ഉത്തരവിട്ടു.

ഉത്തരവിന്‍മെല്‍ 2020 സപ്തംബര്‍ മുപ്പതിനകം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എതിര്‍കക്ഷികള്‍ കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം ലഭ്യമാക്കണം എന്ന് ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ചെല്‍ഡ് പ്രൊട്ടക്റ്റ് ടീമിന്റെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിക്കുകയും കോളനിയിലെ ദുരവസ്ഥ കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും ബാലാവകാശ കമ്മീഷന്‍ പരാതി നല്‍കിയിരുന്നു.

സംഘടനയുടെ ശ്രമഫലമായി കുടുബത്തിന് ബിപിഎല്‍ റേഷന്‍ കാര്‍ഡ്‌ലഭ്യമാക്കി. വനംവകുപ്പ് നഷ്ടപരിഹാരമായി ഒരു ലക്ഷം ധനസഹായം കുടുംബത്തിന് ലഭ്യമാക്കി. കൂടാതെ വീട് താത്കാലികമായി സന്നദ്ധപ്രവര്‍ത്തരുടെസഹായത്തോടെ അടച്ച് ഉറപ്പുള്ളതാക്കി നല്‍കിയിരുന്നു.

എതിര്‍ കക്ഷികളായ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സെക്രട്ടറി എന്‍മകജെ് ഗ്രാമപഞ്ചായത്ത് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരാണ് നാല് എതിര്‍കക്ഷികള്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിനുവേണ്ടി സംസ്ഥാന പ്രസിഡണ്ടായിരുന്ന സികെ നാസര്‍ കാഞ്ഞങ്ങാട് നല്‍കിയ ഹര്‍ജിയിലാണ് ബാലവകാശകമ്മീഷന്‍ അംഗം ഫാദര്‍ പിവി ഫിലിപ്പ് പരക്കാട്ടിന്റെ വിധി വന്നിരിക്കുന്നത്.

snake bite4
Advertisment