Advertisment

ശബരിമല - എസ്എന്‍ഡിപിയില്‍ കടുത്ത ഭിന്നത : ആര്‍ക്കും സമരത്തില്‍ പങ്കെടുക്കാം. ഗത്യന്തരമില്ലാതെ നിലപാട് തിരുത്തി വെള്ളാപ്പള്ളി

New Update

publive-image

Advertisment

ആലപ്പുഴ  : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഗത്യന്തരമില്ലാതെ നിലപാട് മാറ്റി എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിന് എല്ലാ പരസ്യ പിന്തുണയും വാക്ദാനം ചെയ്ത് സമരക്കാരെ വെല്ലുവിളിച്ച് രംഗത്തെത്തിയ വെള്ളാപ്പള്ളി ഇപ്പോള്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം. സുപ്രീംകോടതി വിധി നിരാശാജനകമെന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ പ്രതികരണം . എസ്എന്‍ഡിപി യോഗം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സമുദായാംഗങ്ങളുടെ വികാരം അംഗങ്ങള്‍ പങ്കുവച്ചതോടെയാണ് വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റം.

സമരത്തിനെതിരെ രംഗത്ത് വന്ന വെള്ളപ്പള്ളിയ്ക്ക് സമുദായത്തില്‍ നിന്നും കടുത്ത വിമര്‍ശനമാണ് നേരിടേണ്ടിവന്നത് . വിശ്വാസികളായ സമുദായ അംഗങ്ങള്‍ നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കാന്‍ പോലും തയാറായി.

വെള്ളാപ്പള്ളി എന്ത് പറഞ്ഞാലും സമരത്തില്‍ പങ്കെടുക്കുമെന്ന നിലപാടില്‍ സമുദായ അംഗങ്ങള്‍ ഉറച്ചു നിന്നതോടെ വെള്ളാപ്പള്ളിയും നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

sndp
Advertisment