Advertisment

കഴക്കൂട്ടമല്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍; കഴക്കൂട്ടം നല്‍കാനില്ല, മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്നു സംസ്ഥാന നേതൃത്വം

New Update

തിരുവനന്തപുരം: കഴക്കൂട്ടമല്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ . എന്നാൽ കഴക്കൂട്ടം നല്‍കാനില്ലെന്നും മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്നു സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

Advertisment

publive-image

ശോഭയ്ക്ക് കഴക്കൂട്ടം നല്‍കാതിരിക്കാന്‍ രാജി ഭീഷണിയെന്നാരോപണവും ഉയർന്നു. നേതൃപദവി ഒഴിയുമെന്ന് കെ.സുരേന്ദ്രന്‍ ഭീഷണി മുഴക്കിയെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.

ബിജെപി സ്ഥാനാർഥി പട്ടിക ഇന്നു പ്രഖ്യാപിക്കും. 115 സീറ്റുകളിലാണ് ബിജെപി മൽസരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ജനവിധി തേടും. കോൺഗ്രസ് സ്ഥാനാർഥി പട്ടിക അനുസരിച്ച് മാറ്റം വരാൻ സാധ്യതയുണ്ട്.

നേമത്ത് കുമ്മനം രാജശേഖരന് പകരം സുരേഷ് ഗോപി വന്നേക്കും. പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് നോർത്തിൽ എം.ടി രമേശും കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താനവും ചെങ്ങന്നൂരിൽ ആർ ബാലശങ്കറും മൽസരിക്കും

sobha surendran sobha surendran speaks
Advertisment