Advertisment

കോവിഡ് കാലത്തെ ആ ഹീറോ ആരാകും?

New Update

തൊടുപുഴ: ഫെയ്സ് ബുക്കിലും, വാട്സാപ്പിലും, ചാനലിലും, ദിനപത്രത്തിങ്ങളിലും ഒന്നും ഇതു വരെ കാണാത്ത ഒരു കാര്യത്തെ പറ്റിയാണ് പറയുന്നത്.

Advertisment

കോവിഡ് കാലം ആറാം മാസത്തിലേക്ക് കടക്കുന്നു. ഓരോ ദിവസത്തേയും രോഗികളുടെ എണ്ണം നൂറും, ആയിരവും, രണ്ടായിരവും ഒക്കെ കടന്ന് 2333-ല്‍ എത്തിയിരിക്കുന്നു.

publive-image

കോവിഡിനെ പ്രതിരോധിക്കാന്‍ സമ്പര്‍ക്കം ഒഴിവാക്കുക മാത്രമാണ് മാര്‍ഗ്ഗം. അതിന് സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദ്ധ മതം. ദൗര്‍ഭാഗ്യവശാല്‍ സാമൂഹിക അകലം പാലിക്കുന്നതിലൊന്നും പലര്‍ക്കും വേണ്ടത്ര താത്പര്യമില്ല.

ഏതെങ്കിലും ഒരു പൊതു വേദിയിയല്‍ പോലീസും, ആരോഗ്യപ്രവര്‍ത്തകരും അല്ലാതെ ആരെങ്കിലും ഒരാള്‍ ചുറ്റും കൂട്ടംകൂടി നില്‍ക്കുന്നവരോട് സാമൂഹിക അകലം പാലിക്കണം എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ?

അഥവാ അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അത് ആരും അനുസരിച്ചില്ലെങ്കിലും ആരെങ്കിലും ഒരാള്‍ ഒരു പ്രതിഷേധ ശബ്ദം ഉയര്‍ത്തുന്നത് കണ്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടോ?

മാസ്ക് കഴുത്തില്‍ തൂക്കി ഒരു ഉളുപ്പുമില്ലാതെ ക്യാമറാക്ക് പോസ് ചെയ്യുന്നവരെ കാണുന്നവരുടെ മനനസ്സില്‍ അറപ്പാണ് തോന്നുക.

മരണം ആര്‍ക്കും ഒഴിവാക്കാനാവില്ല. എന്നാല്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല. വളയിടീലും, നിശ്ചയവും, കല്യാണവും ഒന്നും നടത്തെരുതെന്നു പറയാനാവില്ല.

എന്നാല്‍ ഇതിലൊന്നും പങ്കെടുത്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല. അങ്ങനെ അങ്ങനെ നമ്മള്‍ പങ്കെടുത്തില്ലെങ്കിലും ഒരു കുഴപ്പവുമില്ലാതെ നടക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിച്ചാല്‍ എന്താകും സ്ഥിതി? ചികിത്സിക്കേണ്ടവരും, പരിചരിക്കേണ്ടവരും കൂടി രോഗികളായാല്‍ ആര് ആരെ ചികിത്സിക്കും? പരിചരിക്കും?

കോവിഡ് തനിക്ക് പകരില്ലെന്നും കോവിഡിന് തന്നെ പേടിയാണെന്നും ചിന്തിക്കുന്നവരാണ് ജനങ്ങളുടെ ഒന്നാമത്തെ ശത്രു.

ഓരോ ദിവസവും രോഗബാധിതര്‍ ആകുന്നവര്‍ ആരെങ്കിലും തനിക്ക് രോഗം വരുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടോ? ആര്‍ക്കും രോഗം വരാം. ആരും രോഗിയാകാം. ഓരോരുത്തരും സ്വയം സുരക്ഷിതരായാല്‍ എല്ലാവരും രക്ഷപെടും. രക്ഷപെടുത്തേണ്ടെ?

വാല്‍കഷണം

ആരെങ്കിലും ഒരാള്‍ ഏതെങ്കിലും ഒരു പൊതു വേദിയില്‍ വച്ച് കൂടെ നില്‍ക്കുന്നവരോട് സാമൂഹിക അകലം പാലിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടാല്‍ അവനോ, അവളോ ആണ് ഹീറോ !

- അഡ്വ. എസ് അശോകന്‍

article
Advertisment