Advertisment

മരിച്ച മകന്‍ പ്രത്യക്ഷപ്പെട്ടുവെന്ന് അമ്മ: അവകാശവാദം സിസിടിവി ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി

author-image
admin
Updated On
New Update

അറ്റ്‌ലാന്റാ: മരിച്ച മകന്‍ തന്റെ അടുക്കളയില്‍ വീണ്ടും പ്രത്യേക്ഷപ്പെട്ടുവെന്ന് അവകാശവാദവുമായി ഒരു അമ്മ രംഗത്ത്. ജോര്‍ജിയയിലെ അറ്റ്ലാന്റ സ്വദേശിനിയായ ജെന്നിഫര്‍ ഹോഡ്ജാണ് മകന്റെ ആത്മാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് അവകാശപ്പെടുന്നത്.

Advertisment

publive-image

57-വയസുകാരിയായ ജെന്നിഫര്‍ അടുക്കളയില്‍ ഘടിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലാണ് 2016 ല്‍ മരിച്ച മകന്റെ സാന്നിധ്യമുണ്ടെന്ന് പറയുന്നത്. സംഭവം ജെന്നിഫര്‍ പറയുന്നത് ഇങ്ങനെ, ജെന്നിഫറും മകള്‍ ലോറനും ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണു അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം മൊബൈലിലെ സെക്യൂരിറ്റി ആപ്പില്‍ വരുന്നത്.

ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന രീതിയില്‍ സിസിടിവി ക്യാമറയും മൊബൈലിലെ ആപ്പ് വഴി ബന്ധിപ്പിച്ചിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അടുക്കളില്‍ കണ്ട രൂപം തന്റെ മരിച്ചു പോയ മകന്റേതാണെന്നാണ് അമ്മയുടെ വാദം.

ചിത്രത്തിലെ രൂപം മരിച്ചു പോയ മകന്‍ റോബിനാണെന്നാണ് ഈ അമ്മ ചിത്രം നിരത്തി വ്യക്തമാക്കുന്നു. എന്നാല്‍ അടുക്കളയിലെത്തി പരിശോധിച്ചപ്പോള്‍ യാതൊന്നും കണ്ടെത്താനായില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒരു രോഗത്തിന് കഴിക്കുന്ന മരുന്ന് അളവില്‍ കൂടുതല്‍ ശരീരത്തില്‍ എത്തിയതിനെത്തുടര്‍ന്നായിരുന്നു റോബി മരിച്ചത്.

Advertisment