Advertisment

കോണ്‍ഗ്രസ് പ്രകടനപത്രികയിലെ  കവര്‍ പേജിന്റെ ഏറ്റവും അടിയിലായി രാഹുല്‍ ഗാന്ധിയുടെ ചെറിയ ഫോട്ടോ ; അതൃപ്തി രേഖപ്പടുത്തി സോണിയ

New Update

ഡല്‍ഹി : കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന് നല്‍കിയ പ്രാധാന്യം കുറഞ്ഞുപോയെന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞതായി റിപ്പോര്‍ട്ട്.

Advertisment

തെരഞ്ഞെടുപ്പു പ്രകടനപത്രികയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒരു ചോദ്യത്തിനും സോണിയ മറുപടി നല്‍കിയില്ലെന്നും പ്രകടന പത്രികയുടെ ആദ്യപേജില്‍ രാഹുലിന്റെ ഫോട്ടോ ചെറുതാക്കി നല്‍കിയതുമാണ് സോണിയയെ ചൊടിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

publive-image

പരിപാടിയിലുടനീളം സോണിയ അസ്വസ്ഥയായിരുന്നു. പ്രവര്‍ത്തകരുമായി സംസാരിക്കാനോ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ അവര്‍ തയ്യാറായിരുന്നില്ല. പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത് രാഹുലും മന്‍മോഹന്‍ സിങ്ങും ചിദംബരവുമായിരുന്നു.

വേദിയില്‍ കയറുന്നതിന് തൊട്ടുമുന്‍പായി എ.ഐ.സി.സി റിസേര്‍ച്ച് ഡിപാര്‍ട്‌മെന്റ് തലവന്‍ രാജീവ് ഗൗഡയോട് സോണിയ അതൃപ്തി അറിയിച്ചെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സോണിയയെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും നടന്നില്ല.

വലിയ ആള്‍ക്കൂട്ടത്തിന്റെ ചിത്രമായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടപത്രികയുടെ കവര്‍ പേജായി നല്‍കിയത്. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നമായിരുന്നു ഇതിനൊപ്പമുള്ളത്. കവര്‍ പേജിന്റെ ഏറ്റവും അടിയിലായി രാഹുല്‍ ഗാന്ധിയുടെ ചെറിയ ഫോട്ടോയും ഉള്‍പ്പെടുത്തി. ”കോണ്‍ഗ്രസ് ചെയ്തിരിക്കും” എന്നായിരുന്നു വലിയ ഫോണ്ടില്‍ കവര്‍ പേജില്‍ അച്ചടിച്ചത്.

കൈപ്പത്തി ചിഹ്നത്തിനൊപ്പം രാഹുലിന്റെ ചെറിയ ഫോട്ടോ നല്‍കിയത് ശരിയായില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന് വേണ്ട പ്രാധാന്യം നല്‍കിയില്ലെന്നുമാണ് സോണിയയുടെ പരാതി. അതുകൊണ്ട് തന്നെ പരിപാടിയില്‍ പങ്കെടുത്തുവെന്നല്ലാതെ ഒരു ചോദ്യം പോലും നേരിടാന്‍ സോണിയ തയ്യാറായിരുന്നില്ല.

Advertisment