Advertisment

ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കൾ പാര്‍ട്ടിക്ക് ബാധ്യത ; സമൂഹ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരാ,  ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണം ;  കോൺഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സോണിയാ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി : കോൺഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സോണിയാ ഗാന്ധി. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കൾ പാര്‍ട്ടിക്ക് ബാധ്യതയാണ്.

Advertisment

publive-image

സമൂഹ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരാ ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണമെന്നും സോണിയ പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രേരക്മാരെ നിയമിക്കുന്നതടക്കമുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്യുന്നുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് മാത്രമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

Advertisment