Advertisment

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മേക്കപ്പ് ആർട്ടിസ്റ്റ് സൂരജ് ഗോദാംബെ കൊക്കെയ്‌നുമായി പിടിയില്‍

New Update

മുംബൈ: പ്രശസ്ത ബോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റ് സൂരജ് ഗോദാംബെയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് കൊക്കൈനും പിടികൂടി. വ്യാഴാഴ്ചയാണ് എൻസിബി സൂരജിനെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ബോളിവുഡിലെ ഒരു പ്രമുഖ പ്രൊഡക്ഷൻ ഹൗസ് മേക്കപ്പ് ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡിയാണ് സൂരജ് ഗോദാംബെ.

ദിവസങ്ങളായി എൻ‌സി‌ബി മുംബൈയിൽ വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തുകയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിതരണക്കാരെയും പിടികൂടുകയും ചെയ്തിരുന്നു. ത്രീ ഇഡിയറ്റ്സ് (2009), ഫിയർ‌ലെസ് (2010), തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സൂരജ്.

മുംബൈയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വ്യാപാരികളിൽ ഒരാളായ ആസാം ഷെയ്ക്ക് ജുമാൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളുടെ വസതിയിൽ നിന്ന് 5 കിലോഗ്രാം ഹാഷിഷും 14 ലക്ഷം രൂപയും കണ്ടെടുത്തു.

ഇയാൾക്ക് പുറമെ നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന ലഹരിക്കടത്തുകാരൻ റീഗൽ മഹാകലും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

film news sooraj godhambe
Advertisment