Advertisment

ഡിലീറ്റ് ചെയ്യുന്നതിനിടെ ടിക്ടോക് ഒരാവർത്തി കൂടി ഉറപ്പാണോയെന്നു ചോദിച്ചു,കണ്ണുമടച്ച് ഡിലീറ്റ് കൊടുത്തു; ടിക്ടോക് ആപ്പിനാണു നിരോധനം, കലാകാരന്മാർക്കല്ല. വല്ലഭനു പുല്ലുമായുധം എന്നു പറയുംപോലെ നല്ല കലാകാരന്മാർ ഏതു പ്ലാറ്റ്ഫോമിലും ശോഭിക്കും; സൗഭാഗ്യ പറയുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

കേന്ദ്രസർക്കാർ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണ് സൗഭാ​ഗ്യ വെങ്കിടേഷ് തന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. 15 ലക്ഷം ആരാധകരാണ് ടിക് ടോക്കിൽ സൗഭാ​ഗ്യയെ പിന്തുടർന്നിരുന്നത്. ഒറ്റരാത്രി കൊണ്ടു ഗുഡ്ബൈ പറഞ്ഞത് ടിക് ടോക്കിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട 15 ലക്ഷം ഫോളോവേഴ്സിനോടാണ്.

Advertisment

publive-image

അതിന് ഏറെനേരമൊന്നും ചിന്തിക്കേണ്ടി വന്നില്ലെന്ന് നർത്തകിയായ സൗഭാ​ഗ്യ വെങ്കിടേഷ്. ആപ് നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിനു പൂർണ പിന്തുണ. ഇതു നല്ലൊരു പ്രതിഷേധമല്ലേ? എന്നും താരം ചോ​ദിക്കുന്നു.

സൗഭാ​ഗ്യയുടെ വാക്കുകൾ ഇങ്ങനെ

ഒറ്റരാത്രി കൊണ്ടു ഗുഡ്ബൈ പറഞ്ഞത് എന്റെ ഏറ്റവും പ്രിയപ്പെട്ട 15 ലക്ഷം ഫോളോവേഴ്സിനോടാണ്. അതിന് ഏറെനേരമൊന്നും ചിന്തിക്കേണ്ടി വന്നില്ല. ടിക്ടോക് പോയെന്നുവച്ച് ലോകാവസാനം ഒന്നുമല്ലല്ലോ. അമ്മയുടെ അക്കൗണ്ട് 5 ലക്ഷം പേർ പിന്തുടരുന്നുണ്ട്. ഭർത്താവ് അർജുന്റെ പുതിയ അക്കൗണ്ടിൽ 20,000ൽ അധികം പേരും. ചുരുക്കത്തിൽ ഞങ്ങളുടെ ഫാമിലിയുടെ ആകെ വ്യൂവർഷിപ് ഏകദേശം 20.2 ലക്ഷത്തിനടുത്തു വരും. തിങ്കളാഴ്ച വൈകിട്ട് സർക്കാർ തീരുമാനം വന്നയുടൻ എന്റെ അക്കൗണ്ട് നീക്കം ചെയ്യാൻ തീരുമാനിച്ചു. ഡിലീറ്റ് ചെയ്യുന്നതിനിടെ ടിക്ടോക് ഒരാവർത്തികൂടി ഉറപ്പാണോയെന്നു ചോദിച്ചു – ‘You are about to delete account sowbhagyavenkites. Continue?’. കണ്ണുമടച്ച് ഡിലീറ്റ് കൊടുത്തു.‌

പലരും ചോദിച്ചു, ടിക്ടോക് നിരോധനം തളർത്തിയോ എന്ന്? ഒരിക്കലുമില്ല. ടിക്ടോക് ആപ്പിനാണു നിരോധനം, കലാകാരന്മാർക്കല്ല. വല്ലഭനു പുല്ലുമായുധം എന്നു പറയുംപോലെ നല്ല കലാകാരന്മാർ ഏതു പ്ലാറ്റ്ഫോമിലും ശോഭിക്കും.‌ ആപ് നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിനു പൂർണ പിന്തുണ. ഇതു നല്ലൊരു പ്രതിഷേധമല്ലേ?

ഇത്രയും ഫോളോവേഴ്സ് ഉള്ളതിനാൽ ടിക്ടോക് വഴി പലതരം ബ്രാൻഡ് പ്രമോഷൻ ചെയ്യുന്നുണ്ടായിരുന്നു. ഓൺലൈനിൽനിന്നു ലഭിച്ചിരുന്ന വലിയൊരു വരുമാനം ഇതോടെ ഇല്ലാതാകുമെന്നും അറിയാം. എങ്കിലും സാരമില്ല, രാജ്യമല്ലേ വലുത്. ഒരു സൈനിങ് ഓഫ് ‘സെന്റി മൂഡ്’ വിഡിയോ ഇടാൻ പോലും തോന്നിയില്ലെന്നതാണു സത്യം.

ടിക് ടോക് എന്ന വൻമരം വീഴുമ്പോൾ ഇനിയാര് എന്നതാണു ചോദ്യമെങ്കിൽ എന്റെയുത്തരം ഇൻസ്റ്റഗ്രാം എന്നാണ്. അമ്മയെ ടിക്ടോക്കിലേക്കു നിർബന്ധിച്ചാണു കൊണ്ടുവന്നത്. ആദ്യമൊക്കെ ചമ്മല്ലായിരുന്നു. പിന്നീട് എല്ലാം സെറ്റായി. ഞങ്ങൾ ഒരുമിച്ചു ചെയ്ത ഒരു നൃത്ത വിഡിയോ ഗ്ലോബൽ ഫീച്ചർ ലിസ്റ്റിലൂടെ വൈറലായി.

എന്തൊക്കെ പറഞ്ഞാലും മലയാളികൾ ഇത്ര ക്രിയേറ്റീവ് ആയ മറ്റൊരു പ്ലാറ്റ്ഫോമില്ലെന്നുറപ്പ്. ഇപ്പോഴും ആപ്പിന്റെ വിവരണത്തിൽ അതൊരു ലിപ് സിങ്കിങ് സേവനം മാത്രമാണ്. പക്ഷേ വിദ്യാഭ്യാസം, കല, അഭിപ്രായ പ്രകടനം അങ്ങനെ എന്തെല്ലാം കിടിലം കാര്യങ്ങൾക്കാണ് മലയാളി ഇത് ഉപയോഗിച്ചതെന്ന് ഓർത്തുനോക്കൂ. ആപ് ഡിലീറ്റ് ചെയ്യുമ്പോൾ ഇതുവരെ എടുത്ത ഒരു വിഡിയോ പോലും ഡൗൺലോഡ് ചെയ്തുവച്ചില്ല. സാരമില്ല, എല്ലാം പോട്ടെ.

ഈയിടെയായി ടിക്ടോക്കിൽ അൽപം ‘ഗുണ്ടായിസ’മൊക്കെ ചിലർ തുടങ്ങിയിരുന്നു. കുറെയാളുകൾ സംഘം ചേർന്ന് ചിലരുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്തു പൂട്ടിക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക... എത്രത്തോളം നെഗറ്റീവ് ആകാമോ അത്രത്തോളം നെഗറ്റീവ് ആയിട്ടായിരുന്നു കമന്റുകളേറെയും. എന്റെ കല്യാണം കഴിഞ്ഞപ്പോൾ ഏറെപ്പേർ ചോദിച്ചത് ‘ഡിവോഴ്സ് ഉടനെയുണ്ടോ?’ എന്നായിരുന്നു. കുറെ നാളായി ആകെയൊരു ശ്വാസംമുട്ടലായിരുന്നുവെന്നും സൗഭാ​ഗ്യ പറയുന്നു.

tik tok all news soubagya venkitesh tik tok account tik tok account delete tik tok ban
Advertisment