Advertisment

സൗദി ദേശീയ ദിനാഘോഷത്തിന് വ്യോമാഭ്യാസവും ! രാജ്യചരിത്രത്തിലെ ഏറ്റവും ഗംഭീര എയർ എയർ ഷോ സൗദി ചാനലുകൾ തത്സമയം സംപ്രേക്ഷണം ചെയ്യും

New Update

publive-image

Advertisment

ജിദ്ദ: അടുത്ത ബുധനാഴ്ചയാണ് സൗദി അറേബ്യയുടെ തൊണ്ണൂറാമത് ദേശീയ ദിനം. കൊറോണാ മഹാമാരി താൽപര്യപ്പെടുന്ന ജാഗ്രത കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ചരിത്ര ദിനം ഗംഭീരമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് നാടും നാട്ടാരും. സെപ്റ്റംബർ 23 ന് വൈകുന്നേരം 4 ന് നാടിന്റെ അഭിമാനം പാറിപ്പറപ്പിക്കുന്ന ആകാശ സർക്കസ് ആരംഭിക്കും.

സൗദി ചാനലുകൾ ദേശീയ ദിന വ്യോമാഭ്യാസം തത്സമയം സംപ്രേഷണം ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി. തൊണ്ണൂറാമത്‌ സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അതിഗംഭീരമായ വ്യോമാഭ്യാസം കാഴ്ച വെക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രഖ്യാപിച്ചു.

സൗദിയുടെ ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള ഏറ്റവും ഗംഭീരമായ വ്യോമാഭ്യാസമായിരിക്കും തൊണ്ണൂറാം ദേശീയ ദിനത്തിൽ സംഘടിപ്പിക്കുന്നതെന്ന് അതോറിറ്റി വിശേഷിപ്പിച്ചു. വ്യോമാഭ്യാസത്തിൽ വിവധ സൈനിക, സിവിൽ വ്യോമ വിഭാഗങ്ങൾ പങ്കെടുക്കും.

soudi news
Advertisment