Advertisment

സൗഹൃദ വേദിയുടെ 'അന്നം ഊട്ട് വണ്ടി' ഫ്ലാഗ് ഓഫ് ചെയ്തു

New Update

publive-image

Advertisment

എടത്വ: സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികെ' പദ്ധതിയുടെ ഭാഗമായി 'അന്നം ഊട്ട് വണ്ടി' യാത്ര ആരംഭിച്ചു. എടത്വ സി.ഐ കെ.ജി പ്രതാപചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിൻ മാത്യു, എസ്.ഐ ശ്യാനിവാസ് എന്നിവർ സംബന്ധിച്ചു.

തലവടി ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ വിതരണോദ്ഘാടനം നിർവഹിച്ചു.

കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി സുമനസ്സുകളുട സഹായത്തോടെ കോവിഡ് ബാധിതരായ തലവടി പഞ്ചായത്തിലെ മുഴുവൻ നിർധന കുടുംബങ്ങൾക്ക് അരി, മാസ്ക്, ഉൾപ്പെടെ അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യങ്ങളും ആണ് ഓരോ വീടുകളിലും എത്തിക്കുന്നത്. സമീപ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

publive-image

വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ക്ഷേമകാര്യ കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ്യൻ ജോജി ജെ.വയലപള്ളി, വികസന കാര്യ കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ്യ കൊച്ചുമോൾ ഉത്തമൻ,അരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ്യ സുജി സന്തോഷ്, അംഗങ്ങളായ എൽസി പ്രകാശ്,പ്രിയ അരുൺ, ബിന്ദു ഏബ്രഹാം , സുജ സ്റ്റീഫൻ, സാറാക്കുട്ടി ഫിലിപ്പോസ്, വിനോദ് മത്തായി, കലാ മധു, വിശാഖ് കെ.പി ,സി.ഡി എസ് അംഗം സുലേഖ വി.എസ് ,സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ, സുധീർ കൈതവന, എ.ജെ.കുഞ്ഞുമോൻ, ആശാ വർക്കർ ഷീന മനോഹരൻ, സെബിൻ കുര്യൻ എന്നിവർ ഭവനങ്ങൾ സന്ദർശിച്ച് കിറ്റുകൾ വിതരണം ചെയ്തു

edathuva news
Advertisment