Advertisment

സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ വിതരണം ആരംഭിച്ചു

New Update

publive-image

Advertisment

എടത്വ: ഓൺലൈൻ പഠനം വിദൂര സ്വപ്നം ആയ നിർധനരായ കുട്ടികൾക്ക് എടത്വ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ വിതരണം ആരംഭിച്ചു.

സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ''എനിക്കും പഠിക്കണം'' എന്ന പദ്ധതിയുടെ ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.

publive-image

ചൂട്ടുമാലി ജി.എൽ.പി സ്കൂൾ, എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന 4 വിദ്യാർത്ഥികൾക്കാണ് ''എനിക്കും പഠിക്കണം'' എന്ന പദ്ധതിയിലൂടെ സ്മാർട്ട് ഫോൺ വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, ആനപ്രമ്പാൽ എൽ.പി.ജി.സ്കൂൾ എച്ച്.എം. ഇൻ ചാർജ് ജി. രാജി, സുധീർ കൈതവന, ഏബ്രഹാം വർഗീസ്, ദാനിയേൽ തോമസ് എന്നിവർ പങ്കെടുത്തു. പ്രവാസികളായ തലവടി വാണിയപുരയ്ക്കൽ റോബി, സേതു പണിക്കർ, പ്രിൻസ് പോൾ എന്നിവരാണ് മൊബൈൽ ഫോൺ സംഭാവന ചെയ്തത്.

ഓൺലൈൻ പഠനത്തിനായി നിർധനരായ വിദ്യാർത്ഥികൾക്ക് വേണ്ടി സുമനസ്സുകയുടെ സഹകരണത്തോടെ സ്മാർട്ട് ഫോണുകൾ നല്കുന്ന പദ്ധതിയാണ് 'എനിക്കും പഠിക്കണം' ചലഞ്ച് .

edathuva news
Advertisment