Advertisment

മൂന്ന് വയസ്സുള്ള കുഞ്ഞിനെ ആശ്രുപത്രിയിലെത്തിക്കാൻ തുണയായത് സൗഹൃദ വേദി

New Update

publive-image

Advertisment

എടത്വ: കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കോവിഡ് സ്ഥിരികരിച്ച വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ മൂന്ന് വയസ്സുള്ള കുഞ്ഞിനെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് സൗഹൃദ വേദി.

കുഞ്ഞിന് ശാരിരിക അസ്വസ്ഥകൾ നേരിട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ വെള്ളപ്പൊക്കം മൂലം സൗകര്യമില്ലാഞ്ഞതിനെ തുടർന്ന് നിർധന കുടുംബം ക്ലേശിക്കുന്ന വിവരമറിഞ്ഞാണ് ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, ആശ വർക്കർ സുജ മനോജ് എന്നിവർ സൗഹൃദവേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയെ ബന്ധപെട്ടത്.

വീട്ടിലും വഴിയിലും വെളളം കയറിയതോടെ ആബുംലൻസ് എത്തുന്നതിന് സാധ്യമല്ലാത്തതിനാൽ വീട്ടിൽ നിന്നും വള്ളത്തിൽ വാഹനമെത്തുന്ന സ്ഥലം വരെ കുഞ്ഞിനെ എത്തിച്ചതിന് ശേഷമാണ് സൗഹൃദ വേദി സന്നദ്ധ സേനാംഗം മനു സന്തോഷ്, ജാഗ്രത സമിതി കോവിഡ് ബ്രിഗേഡിയർ സജൻ തങ്കപ്പൻ, സെബിൻ കുര്യൻ, ഉദയൻ മൂക്കാംന്തറ എന്നിവരുടെ നേതൃത്വത്തിൽ സ്വകാര്യആശുപത്രിയിലെത്തിച്ച് ചികിത്സ ഒരുക്കിയത്.

കുഞ്ഞിൻ്റെ ആരോഗ്യനില പുരോഗമിക്കുന്നതായി ആശ വർക്കർ ജോളി റോയി പറഞ്ഞു.

ആശുപത്രി ചെലവ് വഹിച്ചത് സൗഹൃദ വേദിയാണ്.

'അകലെയാണെങ്കിലും നാം അരികെ' എന്ന പദ്ധതിയിലൂടെ തലവടി പഞ്ചായത്തിലെ മുഴുവൻ കോവിഡ് രോഗികൾക്കും മാസ്ക് ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് നാളെ വിവിധ വാർഡുകളിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജാഗ്രത സമിതി കോവിഡ് ബ്രിഗേഡിയർമാർ, സൗഹൃദ വേദി സന്നദ്ധ സേനാംഗങ്ങൾ എന്നിവർ ചേർന്ന് വിതരണം ചെയ്യുമെന്ന് സുരേഷ് പരുത്തിക്കൽ,വിൻസൻ പൊയ്യാലുമാലിൽ, സാം മാത്യു, സുധീർ കൈതവന എന്നിവർ പറഞ്ഞു.

edathuva news
Advertisment