Advertisment

സ്‌കൂള്‍ നിര്‍മ്മിക്കാന്‍ മമതാ ബാനര്‍ജി നല്‍കിയ ഭൂമി തിരിച്ചേല്‍പ്പിച്ച് സൗരവ് ഗാംഗുലി; ബിജെപി ബന്ധമാണ് കാരണമെന്ന് അഭ്യൂഹം

New Update

publive-image

Advertisment

കൊല്‍ക്കത്ത: ഐസിഎസ്ഇ ബോര്‍ഡ് ഹൈസ്‌കൂള്‍ നിര്‍മ്മിക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ നല്‍കിയ രണ്ടേക്കര്‍ ഭൂമി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി തിരികെ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍.

നിയമപരമായ പ്രശ്‌നങ്ങളാണ് ഭൂമി തിരികെ ഏല്‍പ്പിക്കാന്‍ കാരണമെന്ന് പറയുന്നുവെങ്കിലും ഇതേക്കുറിച്ച് ഗാംഗുലിയും മമതയും പ്രതികരിച്ചിട്ടില്ല.

അതേസമയം, ബിജെപി ബന്ധമാണ് ഗാംഗുലി ഭൂമി തിരികെ നല്‍കാന്‍ കാരണമെന്നും അഭ്യൂഹമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗാംഗുലി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisment