Advertisment

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ കോവിഡ് ഫലം നെഗറ്റീവായി

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ കോവിഡ് ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.സ് പി ബിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും മകന്‍ തന്റെ നന്ദി അറിയിച്ചു.

Advertisment

publive-image

എസ് പി ബി ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ് എങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും മകന്‍ ചരണ്‍ മാധ്യമങ്ങള്‍ക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാല്‍ ഓഗസ്റ്റ് 20ന് രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.

sp balasubramanyam covid test
Advertisment