Advertisment

മാധ്യമപ്രവർത്തകരെ വിമർശിക്കുകയാണ് പ്രതിഭ ചെയ്തത്: സർക്കാരിന്റെയോ നിയമസഭയുടെയോ നയമല്ല: വിവാദപരാമർശത്തിൽ പ്രതിഭ എംഎൽഎയെ തള്ളി സ്പീക്കറും

New Update

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ യു പ്രതിഭ എംഎൽഎയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. മാധ്യമപ്രവർത്തകരെ വിമർശിക്കുകയാണ് പ്രതിഭ ചെയ്തത്.

Advertisment

publive-image

അതിനെ പൊതുവൽക്കരിക്കേണ്ട. അത് സർക്കാരിന്റെയോ നിയമസഭയുടെയോ നയമല്ലെന്നും സ്പീക്കർ പ്രതികരിച്ചു.

പ്രതിഭയുടെ പരാമർശത്തിൽ അവഹേളനമുണ്ടോ എന്ന് ശ്രദ്ധിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പരമാർശം നടത്തിയതെന്നറിയില്ല. അതേക്കുറിച്ച് പരിശോധിച്ച ശേഷം പറയാമെന്നും ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

Advertisment