Advertisment

സൈമണ്ട്‌സ് കാണികളെ ആവേശഭരിതനാക്കിയ താരം, എന്നും ഓര്‍മ്മിക്കപ്പെടും; അനുശോചിച്ച് മുഖ്യമന്ത്രി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

തിരുവനന്തപുരം: അന്തരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സിന്  ആദരമര്‍പ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കാണികളെ ആവേശഭരിതരാക്കിയ സൈമണ്ട്‌സിന്‍റെ ക്രിക്കറ്റ് പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടും എന്നും പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Advertisment

publive-image

'ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിൻറെ അകാല വിയോഗം അതീവ ദുഃഖകരമാണ്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർമാരിൽ ഒരാൾ ആയിരുന്നു സൈമണ്ട്സ്. കാണികളെ ആവേശഭരിതരാക്കിയ അദ്ദേഹത്തിൻറെ ക്രിക്കറ്റ് പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടും.

ഓസ്ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗത്തിന് ഇടയിൽ നിന്നും ക്രിക്കറ്റ് താരമായി ഉയർന്നു വന്ന സൈമണ്ട്സ് വംശീയതയ്ക്ക് എതിരെ ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങൾക്ക് പ്രചോദനം പകർന്നു.

അദ്ദേഹത്തിൻറെ നിര്യാണം കായിക മേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദരാഞ്ജലികൾ'.

Advertisment