വിജയ് ഹസാരെ ട്രോഫി; കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡസ്ക്
Friday, September 7, 2018

തിരുവനന്തപുരം:  വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയര്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീം ക്യാപ്റ്റന്‍.

ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, രാഹുല്‍ പി, വിഷ്ണു വിനോദ്, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍,വിനൂപ്.എസ്. മനോഹരന്‍,അക്ഷയ് ചന്ദ്രന്‍, മിഥുന്‍.എസ്,നിധീഷ്. എം.ഡി,, അഭിഷേക് മോഹന്‍, ഫാനൂസ്. എഫ്, ബേസില്‍ തമ്പി, അക്ഷയ്.കെ.സി എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍.

സെപ്തംബര്‍ 19 മുതല്‍ ഡെല്‍ഹിയിലാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്. 19ന് ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയെ നേരിടും. കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍:

സെപ്തംബര്‍ 21 : കേരള x ഒഡീഷ
സെപ്തംബര്‍ 23: കേരള x ചത്തീസ്ഗഡ്
സെപ്തംബര്‍ 24: കേരള x മദ്ധ്യ പ്രദേശ്
സെപ്തംബര്‍ 28: കേരള x ഡെല്ഹി
ഒക്ടോബര്‍ 2: കേരള x ഹൈദരാബാദ്
ഒക്ടോബര്‍ 4: കേരള x ഉത്തര് പ്രദേശ്
ഒക്ടോബര്‍ 8 : കേരള x സൗരാഷ്ട്ര.

×