Advertisment

മോഹന്‍ലാല്‍ തന്നെ ഭീമനാവും, രണ്ടാമൂഴം 2021ല്‍ റിലീസ് ചെയ്യും: ശ്രീകുമാര്‍ മേനോന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

 

തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതി കയറിയതോടെ അനിശ്ചിചത്വത്തിലായ 'രണ്ടാമൂഴം' സിനിമ നടക്കുകതന്നെ ചെയ്യുമെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍. എംടിയുടെ പൂര്‍ണ അനുഗ്രഹവും സമ്മതവും ഉറപ്പാക്കിയുള്ള സിനിമയാവും അതെന്നും 2019 മധ്യത്തില്‍ ചിത്രീകരണം തുടങ്ങി 2021ല്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍റെ പ്രതികരണം.

"രണ്ടാമൂഴം എന്തായാലും സിനിമയാവും. അത് ഞാന്‍ തന്നെ സംവിധാനവും ചെയ്യും. വിശ്വപ്രസിദ്ധമായ ഒരു പുരാണകഥയെ സിനിമയാക്കുമ്പോള്‍ അതേക്കുറിച്ച് വളരെയധികം പഠിക്കേണ്ടതുണ്ട്. ഗൗരവമേറിയ ഗവേഷണം തന്നെ നടത്തേണ്ടതുണ്ട്. അതിനാല്‍ത്തന്നെ ന്യായമായ സമയമേ ഞാന്‍ എടുത്തിട്ടുള്ളൂ എന്നാണ് കരുതുന്നത്. രണ്ടാമൂഴം പെട്ടെന്ന് സിനിമയായിക്കാണണമെന്ന് എംടി സാറിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ധൃതി പിടിച്ചിരുന്നത്. ഇതൊരു ലോകസിനിമയാണല്ലോ? വരുംദിനങ്ങളില്‍ ആ കാര്‍മേഘം മാറുമെന്ന് തന്നെയാണ് വിശ്വാസം. എല്ലാവരും കൊതിക്കുന്ന രീതിയില്‍ ലാലേട്ടന്‍ തന്നെ ഭീമനായി രണ്ടാമൂഴം 2019ല്‍ തുടങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല", ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ഒടിയന്‍റെ തിരക്കുകള്‍ക്കിടയില്‍ എംടിയുമായുള്ള ചര്‍ച്ചകള്‍ നീണ്ടുപോയതാണെന്നും പറയുന്നു സംവിധായകന്‍. "രണ്ടാമൂഴത്തെ സംബന്ധിച്ച് എംടി സാറിനെ കൃത്യമായി ധരിപ്പിക്കുന്ന കാര്യത്തില്‍ എനിക്കുതന്നെയാണ് വീഴ്‍ച പറ്റിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് നേരില്‍കണ്ടപ്പോള്‍ തെറ്റിദ്ധാരണകളെല്ലാം തീര്‍ക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴേക്കും തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇനിയുള്ള കാര്യങ്ങള്‍ നിയമവഴിയേ നടക്കട്ടെയെന്ന് ആഗ്രഹിച്ച് അതിനനുസരിച്ച് നീങ്ങുകയാണ്. എന്‍റെ ആത്മവിശ്വാസം ഇതുകൊണ്ടൊന്നും തകരുന്നില്ല. മോഹന്‍ലാല്‍ ഭീമസേനനായി എത്തുന്ന രണ്ടാമൂഴം ഞാന്‍ തന്നെ സിനിമയാക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഒരുപക്ഷേ എംടി സാറിന് പോലും സംശയമുണ്ടാകില്ല. അടുത്ത വര്‍ഷം മധ്യത്തോടെ തുടങ്ങി, 2021ല്‍ ചിത്രം റിലീസ് ചെയ്യും", ശ്രീകുമാര്‍ മേനോന്‍ അവസാനിപ്പിക്കുന്നു.

Advertisment