Advertisment

ഞാന്‍ 'വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിളവ് കൊയ്യുന്ന' അവരുടെ കഴിവില്‍ ഞാന്‍ ഞെട്ടിയിരിക്കുകയാണ്‌; ശ്രീനി ഫാംസിന്റെ പേരില്‍ ജൈവ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി

author-image
ഫിലിം ഡസ്ക്
New Update

തന്റെ അറിവോ സമ്മതമോ കൂടാതെ, പേരും ഫോട്ടോയും ഉപയോഗിച്ച് തന്റെ ഉടമസ്ഥതയിലെന്നു അവകാശപ്പെട്ടു പച്ചക്കറി അടക്കമുള്ള ഭക്ഷ്യ വസ്തുക്കളുടെ വിപണനം നടത്തുന്ന ഒന്ന് രണ്ടു സ്ഥാപനങ്ങളുടെ പരസ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പരസ്യം ഉടന്‍ പിന്‍വലിച്ചു ഖേദം പ്രകടിക്കാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ശ്രീനിവാസന്‍.

Advertisment

publive-image

വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫില്‍ തന്റെ ജൈവ തോട്ടത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതും അവിടത്തെ ചില സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചെന്നും നടന്‍ ശ്രീനിവാസന്‍. ഞാന്‍ 'വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിളവ് കൊയ്യുന്ന' അവരുടെ കഴിവില്‍ ഞാന്‍ ഞെട്ടിയിരിക്കുകയാണെന്നും താരം ഫെയിസ്ബുക്കില്‍ കുറിച്ചു.

ശ്രീനിവാസന്റെ ഫെയിസ്ബുക്ക് പോസ്റ്റ്‌

ജൈവകൃഷി മേഖലയിൽ ഒരു ചുവുടുകൂടി വയ്ക്കുകയാണ്. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക,ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പിന്‍തുണണ ശക്തമാക്കുക എന്നതെല്ലാമാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

ശ്രീനീഫാംസ് എന്നൊരു കമ്പനി ഇതിനായി സമാന ചിന്താഗതിക്കാരായ കൂട്ടാളികളുമായി ചേർന്ന് രൂപീകരിച്ചു കഴിഞ്ഞു.

കൃഷിയില്‍ താല്‍പ്പര്യമുള്ളവരുടേയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേയും കൃഷി ശാസ്ത്രജ്ഞരുടെയും ഒരു കൂട്ടായ്മയാണിതിനുപിന്നില്‍.ശ്രീനി ഫാംസിന്റെ ലോഗോ ഇതോടൊപ്പം അവതരിപ്പിക്കുന്നു.

ജൈവകൃഷി ശക്തമാക്കുകയും അത്യാധുനിക ജൈവകൃഷി രീതികൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പ്രചാരമുള്ള തികച്ചും ആധുനികമായ ജൈവകൃഷി രീതികൾ നമ്മുടെ നാട്ടിൽ നടപ്പിലാക്കാനാണ് ശ്രീനിഫാംസ് ലഷ്യമിടുന്നത്.

രണ്ടു തലങ്ങളായിട്ടാണ് ശ്രീനീഫാംസ് ന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുക.

ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാണ് അതില്‍ ആദ്യഘട്ടം.

വയനാട്ടിലും, ഇടുക്കിയിലും, തൃശൂരും, എറണാകുളത്തും നിലവില്‍ നടക്കുന്ന കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

അതിനായി ഓർഗാനിക് സർട്ടിഫിക്കറ്റ് ഉള്ള കർഷകർ,അല്ലെങ്കിൽ ജൈവ രീതിയിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർ എന്നിവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാൻ ഉള്ള ശ്രമങ്ങൾ പുരോഗതിയിലാണ്.

മെച്ചപ്പെട്ട വിലയിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശൃംഖലയും കൂടാതെ പച്ചക്കറികളുടെയും, പഴങ്ങളുടെയും, ധാന്യങ്ങളുടെയും കയറ്റുമതിക്കുമുള്ള സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇപ്പോൾ എറണാകുളത്തു കണ്ടനാട് നിലവിലുള്ള സ്വന്തം വിപണന കേന്ദ്രത്തോടൊപ്പം, ജൈവ ഉൽപ്പന്നങ്ങൾ മതിയായി ലഭ്യമാകുന്ന മുറയ്ക്ക് ജില്ലകൾ തോറും വിപണകേന്ദ്രം തുടങ്ങാൻ പദ്ധതിയുണ്ട്.

2021 ജനുവരിയോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള മൊബൈൽ ആപ്പ് നിലവിൽ കൊച്ചിയിൽ പരീക്ഷണ ഘട്ടത്തിലാണ്.ഇതിലൂടെ പച്ചക്കറികൾ ,പഴങ്ങൾ,ധാന്യങ്ങൾ,വിത്തുകൾ,വളങ്ങൾ ,ഓർഗാനിക് കീടനാശിനികൾ എന്നിവയെല്ലാം ഒരു ക്ലിക്കിൽ വീട്ടിലെത്തും.

രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓർഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്കനോളജി വിഭാഗമാണ്.

ബയോഫെർട്ടിലൈസർസും ബയോ കൺട്രോൾ ഏജന്റസും വികസിപ്പിച്ചെടുക്കുന്നതിന് ലാബ് സംവിധാനം പ്രോജക്റ്റിന്റെ ഭാഗമായി എറണാകുളത്തെ കളമശ്ശേരി ബയോ ടെക്കനോളജി പാർക്കിലായി(BioNest) ഒരുക്കിയിട്ടുണ്ട്.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളോജിയും,കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയും ഈ പ്രോജെക്ടിൽ സാങ്കേതിക സഹായികളായി കൂടെയുണ്ട്.

ഈ ശ്രമത്തിൽ ഞങ്ങളോട് സഹകരിക്കാൻ താല്പര്യമുള്ള ജൈവകർഷകർ ,ജൈവകർഷക കൂട്ടായ്മകൾ ,ജൈവകൃഷിയിൽ പ്രാഗൽഭ്യമുള്ളവർ ദയവായി പേര്,ജില്ല ,പഞ്ചായത്ത്,സ്ഥലത്തിന്റെ വിസ്തൃതി,ഇപ്പോളുള്ള കൃഷിയുടെ ഡീറ്റെയിൽസ്,പ്രാഗൽഭ്യം, മൊബൈൽ നമ്പർ എന്നിവ വ്യക്തമാക്കി WhatsApp അയക്കുക.WhatsApp number 9020600300 .

https://www.facebook.com/sreenivasanpattiam/posts/409349907128919

sreenivasan
Advertisment